സ്വർണവിലയിൽ വീണ്ടും കുറവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞു. ഇതോടെ വില വീണ്ടും 69,000ത്തിലെത്തി. ഇന്ന് 69,680 രൂപയാണ് പവന്റെ വില. 70,040 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 8,710 രൂപയാണ് വില. കഴിഞ്ഞ മാസം 22ന് പവൻ വില സർവകാല റെക്കോർഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വർണവ്യാപാരം നടന്നത്.
24 കാരറ്റിന് പവന് 76,016 രൂപയും ഗ്രാമിന് 9,502 രൂപയുമാണ് വില. 18 കാരറ്റിന് പവന് 57,016 രൂപയും ഗ്രാമിന് 7,127 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് 17ന് പവൻ വില 71,000ഉം 22ന് വില 74,000ഉം കടന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ആഗോള ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് വാർഷിക ധനക്കമ്മിയും വർദ്ധിച്ചുവരുന്ന പലിശച്ചെലവും തടയുന്നതിനുള്ള നടപടികളിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിലയിരുത്തി അമേരിക്കയുടെ ക്രൈഡിറ്റ് റേറ്റിങ് കുറച്ചതും സ്വർണവിലയിൽ ചലനമുണ്ടാക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 108 രൂപയും കിലോഗ്രാമിന് 1,08,000 രൂപയുമാണ് വില.
മെയിലെ സ്വർണവില
ഏപ്രിലിലെ സ്വർണവില









0 comments