എടിഎം കൗണ്ടറുകളിലെ തിരക്കൊഴിയുന്നു; ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകള്‍ കൂടി

ന്യൂഡൽഹി : രാജ്യത്തെ ഉപഭോക്താക്കളുടെ പണമിടപാട് ശീലങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായതായി റിപ്പോർട്ട്. 2026 ഒക്ടോബറിലെ കണക്കുകൾ പ്രകാരം, ആദ്യമായി ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവഴിക്കൽ എടിഎം വഴി പണം പിൻവലിക്കലിനെ മറികടന്നു.
പ്രതിമാസ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 2.4 ലക്ഷം കോടി രൂപ കടന്നപ്പോൾ എടിഎമ്മുകൾ വഴി പിൻവലിച്ച തുക 2.3 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2019 നവംബറിലെ സാഹചര്യത്തിൽ നിന്ന് തികച്ചും വിപരീതമായ മാറ്റമാണുണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അന്ന് ക്രെഡിറ്റ് കാർഡ് ചെലവുകളേക്കാൾ അഞ്ചിരട്ടിയോളം കൂടുതലായിരുന്നു എടിഎം പണം പിൻവലിക്കൽ.
കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത് പണം കൈവശം വയ്ക്കേണ്ടത് അത്യാവശ്യമായതിനാൽ എംടിഎം വഴിയുടെ പണമിടപാടുകൾ വർധിച്ചിരുന്നു. 2020 ഏപ്രിലിൽ എടിഎം വഴിയുള്ള പണം പിൻവലിക്കൽ 1.3 ലക്ഷം കോടി രൂപയായി ഉയർന്നപ്പോൾ, ക്രെഡിറ്റ് കാർഡ് ചെലവ് 20,765 കോടി രൂപയിലേക്ക് ഇടിഞ്ഞു. അന്ന് ക്രെഡിറ്റ് കാർഡ് ചെലവിന്റെ 6.2 മടങ്ങായിരുന്നു എടിഎം വഴിയുള്ള പണം പിൻവലിക്കൽ.
ഉത്സവസീസണയാതോടെയാണ് പണം ചെലവഴിക്കൽ വർധിച്ചത്. ഗിഫ്റ്റ് വാങ്ങാനും മറ്റും വിവിധ പര്‍ച്ചെയ്സുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതും ഇതിന് കാരണമായി.









0 comments