ad
Deshabhimani

ബംഗളൂരുവിലെ ലുലു മാളിൽ 'ത്രെഡ് ഓഫ് ഇന്ത്യ' കൈത്തറി മേള

lulu mall handloom exhibhition
വെബ് ഡെസ്ക്

Published on Sep 11, 2026, 09:20 PM | 1 min read

ബംഗളൂരു: ബംഗളൂരുവിലെ ലുലു മാളിൽ ഇന്ത്യയുടെ കൈത്തറി പാരമ്പര്യത്തെയും നെയ്ത്തുകാരെയും പിന്തുണയ്ക്കുന്നതിനായി 'ത്രെഡ് ഓഫ് ഇന്ത്യ' എന്ന പേരിൽ മേള പ്രദർശനം നടക്കുന്നു. കർണാടക സർക്കാരിന്റെ പഞ്ചസാര, വസ്ത്ര വ്യവസായ വകുപ്പ് മന്ത്രി രുദ്രപ്പ മനപ്പ ലമാനിയാണ് മേള ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് കർണാടകയുടെ ഡയറക്ടർ മിസ്റ്റർ നോമാൻ അസീസ് ഖാൻ ചടങ്ങിന് ആതിഥേയത്വം വഹിച്ചു. രാജാജി ന​ഗറിലെ ലുലുമാളിൽ സെപ്തംബർ 3ന് ആരംഭിച്ച മേള 13 വരെ നടക്കും.


ഇന്ത്യയുടെ കൈത്തറി നെയ്ത്ത് പാരമ്പര്യത്തിന് അർഹമായ ദൃശ്യപരതയും അംഗീകാരവും നൽകുക, യുവ തലമുറയ്ക്കും ഷോപ്പർമാർക്കും കൈത്തറിയുടെ പിന്നിലെ കഠിനാധ്വാനവും സംസ്കാരവും പരിചയപ്പെടുത്തുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യം. ഗവൺമെന്റ് ശ്രീ കൃഷ്ണരാജേന്ദ്ര സിൽവർ ജൂബിലി ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹാപ്പി ഹാർട്ട്സ് & കോ., ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ജെഡി സ്കൂൾ ഓഫ് ഡിസൈൻ, അവന്ത്ര എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.


മേളയിൽ നെയ്ത്തുശാലകളിലേതിന് സമാനമായി സജ്ജീകരിച്ചിരിക്കുന്ന പിറ്റ് ലൂമുകൾ, ഫ്രെയിം ലൂമുകൾ, ചർക്കകൾ എന്നിവയുടെ പ്രവർത്തനം നേരിട്ട് കാണാം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home