print edition ഉണ്യാലിനൊരു സമ്മാനം

ഉണ്യാൽ ഇമ്പിച്ചി ബാവ സ്മാരക സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന താരങ്ങൾ
മനു വിശ്വനാഥ്
Published on Nov 27, 2025, 04:10 AM | 1 min read
താനൂർ (മലപ്പുറം)
വാഹനങ്ങൾ കയറിയും മഴവെള്ളം കെട്ടിനിന്നും കളിമുടക്കിയൊരു മൈതാനമുണ്ടായിരുന്നു നിറമരുതൂർ ഉണ്യാലിൽ. പന്തുതട്ടാൻ ബുദ്ധിമുട്ടിയ കാലമോർത്ത് ഗ്രൗണ്ടിലെത്തുന്നവർ ഇന്ന് ഞെട്ടും. തീരദേശത്തിന്റെ കായികസ്വപ്നങ്ങൾക്ക് കരുത്തായി ഫുട്‌ബോൾ ഗ്രൗണ്ടും ബാഡ്‌മിന്റൺ ഇൻഡോർ സ്റ്റേഡിയവും ഉൾപ്പെടുന്ന ഇമ്പിച്ചിബാവ സ്‌മാരക സ്റ്റേഡിയം തലയുയർത്തി നിൽക്കുന്നു.
‘ഫിഷറീസ് ഗ്രൗണ്ടിൽ കളിച്ചുവളർന്ന ഞങ്ങൾക്ക് കിട്ടിയ സമ്മാനമാണ് ഉണ്യാൽ സ്റ്റേഡിയം. ഒട്ടേറെ പേർക്ക് കായികരംഗത്തേക്ക് കടന്നുവരാൻ ഇതൊരു ഉൗർജമാണ്.’– പരിശീലകരായ ഇമ്രാൻ, പത്തമ്പാട് സ്വദേശി ഇമ്രാൻ അലി, കായികതാരം സുജിത്ത് എന്നിവർ പറഞ്ഞു. 130 താരങ്ങൾ ഇവിടെ പരിശീലനം നടത്തുന്നു. ഫിഷറീസ് വകുപ്പിന്റെ മൈതാനത്ത് ഒരുക്കിയ സ്റ്റേഡിയം 2023 മെയ് 16നാണ് നാടിന് സമർപ്പിച്ചത്. 4.95 കോടി രൂപയാണ് നിർമാണ ചെലവ്. 2000 പേര്‍ക്കുള്ള ഗ്യാലറി, മൾട്ടിപ്പർപസ് ഹാൾ, ശുചിമുറികൾ തുടങ്ങിയവയുമുണ്ട്.









0 comments