print edition പ്രളയ ദുരിതത്തില്‍ സുമാത്ര

ജക്കാർത്ത
ഇന്‍ഡോനേഷ്യയിലെ സുമാത്രയിൽ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും 17 മരണം. ആറുപേരെ കാണാതായി. തുടർച്ചയായി പെയ്യുന്ന മഴയിൽ നദികൾ കരകവിഞ്ഞു. ചെളിയും പാറകളും കടപുഴകിയ മരങ്ങളും ഒഴുകിയെത്തി വടക്കൻ സുമാത്ര പ്രവിശ്യയിലെ ആറ് മേഖലകളിൽ ജനജീവിതം ദുസഹമായി.
ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. സിബോൾഗ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം. ഇവിടെനിന്ന് ബുധനാഴ്‌ച അഞ്ച് മൃതദേഹം കണ്ടെടുത്തു.
സെൻട്രൽ തപനുലിയിൽ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. വെള്ളപ്പൊക്കത്തിൽ 2,000 വീടുകളും കെട്ടിടങ്ങളും മുങ്ങി.








0 comments