print edition കുതിപ്പിനൊരു തുടർച്ച

poster

തിരുവനന്തപുരം ചാക്കയിലെ ചുവരഴെുത്ത് / ഫോട്ടോ : നിലിയ വേണുഗോപാൽ

avatar
മിൽജിത്‌ രവീന്ദ്രൻ

Published on Nov 27, 2025, 04:29 AM | 1 min read


തിരുവനന്തപുരം

കഴിഞ്ഞ പതിറ്റാണ്ടിൽ തലസ്ഥാനജില്ലയുടെ മാറ്റം അമ്പരിപ്പിക്കുന്നതാണ്‌. ലോകത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞം, രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല, സയൻസ്‌ പാർക്ക്‌, സ്‌പെയ്‌സ്‌ പാർക്ക്‌, ലൈഫ്‌ സയൻസ്‌ പാർക്ക്‌, ദേശീയ ജലപാത, മലയോര–തീരദേശ ഹൈവേകൾ.. എൽഡിഎഫ്‌ ഭരണത്തിൽ ജില്ല കൈവരിച്ച ഇ‍ൗ വികസനക്കുതിപ്പാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രധാന ചർച്ച. അഞ്ചുവർഷത്തിനിടെ തിരുവനന്തപുരം കോർപറേഷനിൽ മാത്രം 1800 കോടിയുടെ വികസനമാണ്‌ നടന്നത്‌.


കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫിനൊപ്പമായിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തോടെതന്നെ എൽഡിഎഫിലെ സ്ഥാനാർഥി നിർണയം ഏതാണ്ട്‌ പൂർത്തിയായിരുന്നു. ഘടകക്ഷികൾ ഒത്തൊരുമയോടെ നിന്നതോടെ മികച്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായി. ബൂത്ത്‌ കൺവൻഷനുകളടക്കം പൂർത്തിയാക്കി പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തി.


tvm


കോർപറേഷനിൽ ഏകപക്ഷീയമായി കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌ യുഡിഎഫിൽ വലിയ അസ്വാരസ്യമുണ്ടാക്കി. ലീഗും കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗവും ഇടഞ്ഞു. പതിനഞ്ചിലധികം വാർഡുകളിലാണ്‌ കോൺഗ്രസിനെതിരെ ജോസഫ്‌ വിഭാഗം മത്സരിക്കുന്നത്‌. വർക്കല, നെടുമങ്ങാട്‌ നഗരസഭകളിലായി എട്ടിടത്ത്‌ കോൺഗ്രസിനെതിരെ ലീഗ്‌ മത്സരിക്കുന്നു. ആർഎസ്‌പിയും സിഎംപിയും കോൺഗ്രസിനെതിരെ മത്സരരംഗത്തുണ്ട്‌. ഇതിനു പുറമെയാണ്‌ കോൺഗ്രസിലെ വിമതർ. ജില്ലയിലാകെ 44 വാർഡുകളിലാണ്‌ യുഡിഎഫ്‌ വിമതർ മത്സരിക്കുന്നത്‌.

വിമതശല്യത്തിൽനിന്ന്‌ രക്ഷനേടാൻ ബിജെപിയെയും എസ്‌ഡിപിഐഎയും കൂടെനിർത്താനാണ്‌ നീക്കം. വെമ്പായം പഞ്ചായത്തിൽ കോൺഗ്രസ്‌ – ബിജെപി – എസ്‌ഡിപിഐ കൂട്ടുകെട്ട്‌ പരസ്യം. നെടുമങ്ങാട്‌ നഗരസഭയിലുമുണ്ട് ബിജെപിയുമായി നീക്കുപോക്ക്.


ബിജെപിക്കാകട്ടെ അമ്പതിലധികം വാർഡുകളിൽ സ്ഥാനാർഥികൾപോലുമില്ല. നേതൃത്വത്തിനെതിരെ കത്തെഴുതിവച്ച്‌ ബിജെപി, ആർഎസ്‌എസ്‌ നേതാക്കൾ ആത്മഹത്യ ചെയ്‌തതും തിരിച്ചടിയായി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ ക‍ൗൺസിലറുമായിരുന്ന തിരുമല അനിൽ, ആർഎസ്‌എസ്‌ നേതാവ്‌ ആനന്ദ്‌ കെ തമ്പി എന്നിവരാണ്‌ രണ്ടുമാസത്തിനിടെ ജീവനൊടുക്കിയത്‌. സഹകരണ സ്ഥാപനങ്ങളിൽനിന്ന്‌ കോടികളാണ്‌ ബിജെപി ഉന്നത നേതാക്കൾ തട്ടിയത്‌. ഭൂമാഫിയയാണ്‌ ബിജെപിയെ നിയന്ത്രിക്കുന്നതെന്ന്‌ ആനന്ദ് കെ തമ്പി ആത്മഹത്യാക്കുറിപ്പെഴുതി.


അടുത്തവർഷങ്ങൾ ജില്ലയ്-ക്ക് നിർണായകമാണ്‌. വിഴിഞ്ഞം തുറമുഖം തുറന്നിടുന്ന വലിയ സാധ്യത പ്രയോജനപ്പെടുത്തണം. അതിനായി തിരുവനന്തപുരം–കൊല്ലം– പുനലൂർ വികസന ത്രികോണം, റിങ്‌ റോഡ്‌, റെയിൽപ്പാത എന്നിവയ്‌ക്കും തിരുവനന്തപുരം മെട്രോയ്ക്കും പ്രാരംഭനടപടികളായി. ഇവയുടെ അതിവേഗ പൂർത്തീകരണം ജില്ലയുടെ സ്വപ്നമാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home