ad
Deshabhimani

ഉരുളെടുത്ത കൂട്ടിക്കലിന്‌ തണലൊരുക്കി പാർടി

KOOTTIKKAL
avatar
ജിതിൻ ബാബു

Published on Dec 01, 2025, 02:56 AM | 1 min read

കൂട്ടിക്കൽ (കോട്ടയം) : കുതിച്ചെത്തിയ മഴവെള്ളത്തിൽ വേരോടെ പിഴുതെറിയപ്പെട്ട മനുഷ്യർ. സ്വപ്‌നങ്ങളും പ്രതീക്ഷകളും കൺമുന്നിൽ നഷ്‌പ്പെട്ടവർ. മഹാപ്രളയത്തിൽ വിറങ്ങലിച്ച കൂട്ടിക്കലുകാർ.. അവർക്ക്‌ ഇന്ന്‌ തേൻപുഴയിലൊരു തണലുണ്ട്‌. സിപിഐ എം കോട്ടയം ജില്ലാകമ്മിറ്റി നിർമിച്ചുനൽകിയ സ്‌നേഹവീടുകളിൽ ജീവിതം വീണ്ടെടുപ്പിന്റെ പാതയിലാണ്‌. ‘വർഷങ്ങളായി താമസിച്ച സ്വന്തം വീട്‌ ഒലിച്ചുപോയപ്പോൾ ഇനിയെന്തെന്ന ‍ചോദ്യമായിരുന്നു 
മുന്നിൽ. ക്യാമ്പിലും വാടകവീട്ടിലുമായിരുന്നു പിന്നീട് താമസം. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഇനിയെന്ത്‌ എന്നറിയാതെ നിന്നപ്പോഴാണ്‌ സിപിഐ എം വീടുനിർമിച്ചു നൽകുന്നത്‌.

അതോടെ ജീവിതത്തിന്‌ പുതിയ തുടക്കമായി’– കൂട്ടിക്കൽ ഇ എം എസ്‌ നഗറിലെ ഓട്ടോഡ്രൈവർ പുത്തൻപറമ്പിൽ സുരേഷിന്റെ വാക്കുകളിൽ സുരക്ഷിതത്വത്തിന്റെ ആശ്വാസം. എല്ലാം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്കാണ്‌ പാർടി തണലൊരുക്കിയത്‌. കാഞ്ഞി-ര-പ്പള്ളി ഏരിയ കമ്മിറ്റി രണ്ട്‌ ഏക്കർ 10 സെന്റ്- വാങ്ങി. ജില്ലയിലെ മുഴുവൻ പാർടി അംഗങ്ങൾ, വർഗ ബഹുജന സംഘടനാ പ്രവർത്തകർ, സർവീസ് സംഘടനാ പ്രവർത്തകർ എന്നിവരിൽനിന്നും പണം സ്വരൂപിച്ചു. 500 ചതുരശ്രഅടിയിൽ അടുക്കളയും രണ്ടു കിടപ്പുമുറിയും ശുചിമുറിയും ഹാളും സിറ്റൗട്ടും ഉൾപ്പെടുന്ന ഒരേ മാതൃകയിലുള്ള വീടുകളാണ്‌ ഉയർന്നത്‌.

2022 ഫെബ്രു-വരിയിൽ കല്ലിട്ട വീടുകളുടെ താക്കോൽ 2023 നവംബറിൽ കൈമാറി. 2021 ഒക്-ടോ-ബറിലായിരുന്നു കൂട്ടിക്കൽ ദുരന്തം. 11 പേരെ മരണം കവർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home