വിദ്യാര്‍ഥി സമരം പാര്‍ലമെന്റിനകത്തും അലയടിക്കുന്നു; ഉച്ചവരെ ഇരുസഭകളും നിര്‍ത്തി വെച്ചു

ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ചയും ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായി. നടപടിക്രമങ്ങൾ ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ ലോകസഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണി വരെ താത്കാലികമായി നിർത്തിവെച്ചു.
തിങ്കളാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനും പാർലമെന്റ് മാർച്ചിനും എതിരെ പോലീസ് നടത്തിയ ക്രൂരമായ ആക്രമണങ്ങളും പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളും ഉന്നയിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്.
പ്രതിപക്ഷ നേതാക്കൾ പോലീസ് നടപടിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയതോടെ രാജ്യസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കവും ബഹളവുമുണ്ടായി. എം പിമാർക്ക് പ്രതിഷേധക്കാരെ കാണാൻ സാധിക്കാത്ത വിധം കവാടങ്ങൾ അടയ്ക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തതിനെതിരെ റൂൾ 267 പ്രകാരം രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
എന്നാൽ ചോദ്യോത്തര വേളയ്ക്ക് ശേഷം മാത്രമേ മറ്റ് വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിക്കൂ എന്ന് ലോകസഭാ സ്പീക്കർ ഓം ബിർള നിലപാടെടുത്തു. പ്രതിഷേധം തുടർന്നതോടെ ലോകസഭയും ഉച്ചവരെ നിർത്തിവെക്കുകയായിരുന്നു.
മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ നിർണായകമായ രണ്ട് ഭേദഗതി ബില്ലുകളാണ് പരിഗണനയ്ക്ക് എടുത്തിരുന്നത്. 'വന്ദേമാതരം' ത്തിന് ദേശീയഗാനത്തിന് തത്തുല്യമായ അംഗീകരം നൽകുന്നതും സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) 33-ൽ നിന്ന് 37 ആയി ഉയർത്താനുള്ള ബില്ലും പരിഗണിക്കാൻ നിശ്ചയിച്ചിരുന്നു.
അഴിമതിയും വീഴ്ചയും മറയ്ക്കാൻ
വിദ്യാര്‍ഥികൾക്കെതിരെ വ്യാജ പ്രചാരണങ്ങൾ
സഭ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനുള്ള തന്ത്രങ്ങൾ വിശദീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റ് ഹൗസിൽ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ചേര്‍ന്നിരുന്നു. തിങ്കളാഴ്ച സമ്മേളനത്തിന്റെ ആദ്യ ദിനത്തിലും പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, ഡൽഹിയിലെ സമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ തുടർച്ചയായി തടസ്സപ്പെട്ടിരുന്നു.
'കോക്രോച്ച് ജനതാ പാർട്ടി' ആഹ്വാനം ചെയ്ത 'ചലോ സൻസദ്' മാർച്ചോടെ കേന്ദ്ര ഡൽഹി പൂർണ്ണമായും പോലീസ് കാവലിലാണ്. ലീ മെറിഡിയൻ, റെയിൽവേ ഭവൻ തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം ബാരിക്കേഡുകൾ ഉയർത്തി ഗതാഗതം തടഞ്ഞു. രാവിലെ 10 മണിയോടെ പാർലമെന്റിലെത്തിയ മിക്ക എംപിമാർക്കും കടുത്ത ഗതാഗതക്കുരുക്ക് നേരിടേണ്ടി വന്നു.
വിദ്യാര്‍ഥി പ്രതിഷേധം കണ്ടില്ലെന്നും നടിക്കാനും പൊലീസ് സേനകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുമുള്ള ശ്രമങ്ങളാണ്. ഇതിനിടെ വിദ്യാര്‍ഥികൾക്കെതിരെ വ്യാജ പ്രചരാണങ്ങളും സംഘി ഹാൻഡിലുകൾ വഴി സജീവമാക്കി. 22 കുട്ടികളെ ആത്മഹത്യയിലേക്കും ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിക്കുന്നതിലേക്കും നയിച്ച വീഴ്ചയും അതിനിടയാക്കിയ അഴിമതിയും മറിച്ചു വെക്കാനുള്ള ശ്രമങ്ങളാണ് എൻഡിഎ സര്‍ക്കാര്‍ നടത്തുന്നത്.










0 comments