print edition ഫ്രം തദ്ദേശം ടു മന്ത്രിസഭ ; മന്ത്രിസഭയിലെ 8 പേർ തദ്ദേശസ്ഥാപനങ്ങളിൽ ജനപ്രതിനിധികളായി ശോഭിച്ചവർ

തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസാരഥ്യത്തിൽ തിളങ്ങിയവർ പലരും നിയമസഭയിലെത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാന മന്ത്രിസഭയിലുള്ള എട്ടുപേർ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷരായും ജനപ്രതിനിധികളായും ശോഭിച്ചവരാണ്. മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ, വി ശിവൻകുട്ടി, എം ബി രാജേഷ്, ആർ ബിന്ദു, ഒ ആർ കേളു, ജെ ചിഞ്ചുറാണി, വി അബ്ദുറഹിമാൻ എന്നിവരാണ് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണനേതൃത്വം വഹിച്ചത്.
വി ശിവൻകുട്ടി തിരുവനന്തപുരത്തും ആർ ബിന്ദു തൃശൂരിലും കോർപറേഷൻ മേയർമാരായിരുന്നു. ശിവൻകുട്ടി ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഒ ആർ കേളു 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സജി ചെറിയാൻ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവും, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. വി എൻ വാസവൻ മൂന്നുതവണ പുതുപ്പള്ളി പഞ്ചായത്തംഗമായിരുന്നു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു തദ്ദേശമന്ത്രി എം ബി രാജേഷ്. കൊല്ലം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജെ ചിഞ്ചുറാണി കൊല്ലം കോർപറേഷനിലും ഇരവിപുരം പഞ്ചായത്തിലും അംഗവുമായിരുന്നു. വി അബ്ദുറഹിമാൻ- തിരൂർ നഗരസഭാ വൈസ് ചെയർമാനായി പ്രവർത്തിച്ചു.










0 comments