ad
Deshabhimani

ചിതയിൽനിന്ന് മൃതദേഹഭാ​ഗം ഭക്ഷിച്ചു; 'ലേ​ഡി അഘോരി' അറസ്റ്റിൽ

lady aghori arrest

Image Credit: X

വെബ് ഡെസ്ക്

Published on Sep 04, 2026, 08:51 PM | 1 min read

ഭോപ്പാൽ: കത്തിയെരിയുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം കഴിച്ച സംഭവത്തിൽ സ്വയം പ്രഖ്യാപിത 'അഘോരി' സ്ത്രീ അറസ്റ്റിൽ. 'ലേഡി അഘോരി' എന്ന് സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന കാളി നന്ദ് ഗിരിയെയാണ് മധ്യപ്രദേശിലെ ഉജ്ജയിന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ചിതയില്‍ നിന്നും മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.


ശ്മശാനങ്ങളിൽ അതിക്രമിച്ചു കടക്കുക, ശവസംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുക, അല്ലെങ്കിൽ മനുഷ്യശവത്തോട് അനാദരവ് കാണിക്കുക തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. ബിഎൻഎസ് സെക്ഷൻ 301 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലാണ് കാളി നന്ദ് ​ഗിരി.


കത്തിയെരിയുന്ന ചിതയ്ക്ക് സമീപം കയ്യിൽ വാളുമായി നിൽക്കുന്ന പ്രതി, ചിതയിൽ നിന്ന് മാംസം കഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉജ്ജൈനിൽ 'ലേഡി അഘോരി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർക്ക് സമൂഹമാധ്യമങ്ങളിൽ സാന്നിധ്യമുണ്ട്.


തെലങ്കാനയിൽ ഒരു പെൺകുട്ടിയെ വഞ്ചിച്ചതിനും, താന്ത്രിക കർമ്മങ്ങൾ നടത്തിനൽകാമെന്ന വ്യാജേന മറ്റൊരു സ്ത്രീയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയതിനും ഇവർക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home