ad
Deshabhimani

അസമിൽ റെയിൽപാതയിൽ മണ്ണിടിച്ചിൽ; മിസോറാമിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി

mizoram train services

ജമിറ-ബൈരാബി റെയിൽപാതയിൽ ഏകദേശം 50 മീറ്ററോളം ഭാഗത്ത് മണ്ണൊലിപ്പുണ്ടായി

വെബ് ഡെസ്ക്

Published on Sep 04, 2026, 09:10 PM | 1 min read

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിലെ ഹൈലകണ്ടി ജില്ലയിൽ റെയിൽപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ മിസോറാമിലേക്കുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ജമിറ-ബൈരാബി റെയിൽപാതയിൽ ഏകദേശം 50 മീറ്ററോളം ഭാഗത്ത് മണ്ണൊലിപ്പുണ്ടായതായി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ അറിയിച്ചു.


യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് സർവീസുകൾ നിർത്തിയത്. റെയിൽവേ ജീവനക്കാർ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളും നിർമാണ സാമഗ്രികളും സ്ഥലത്തെത്തിച്ച് പാത എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


സിൽചർ-ബൈരാബി പാസഞ്ചർ ട്രെയിൻ ജമിറയിൽ സർവീസ് അവസാനിപ്പിച്ചു. ബൈരാബിയിലേക്കുള്ള യാത്രക്കാർക്കായി റോഡ് ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗുവാഹത്തി-സൈറാങ് ട്രെയിൻ ഹൈലകണ്ടിയിൽ യാത്ര അവസാനിപ്പിച്ചതിന് പിന്നാലെ ഹൈലകണ്ടി-സൈറാങ് സർവീസ് റദ്ദാക്കി.


ഇന്ന് സർവീസ് നടത്തേണ്ടിയിരുന്ന ബൈരാബി-സിൽചർ, സൈറാങ്-കൊൽക്കത്ത, സിൽചർ-സൈറാങ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഗുവാഹത്തി, ലുംഡിങ്, ബദർപൂർ, സൈറാങ് തുടങ്ങിയ സ്റ്റേഷനുകളിൽ യാത്രക്കാർക്കായി സഹായകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.


ബദർപൂർ ഹെൽപ്‌ലൈൻ: 03843-268424, 269548, 269546, 269547

ലുംഡിങ് ഹെൽപ്‌ലൈൻ: 03674-263858, 265958, 263831



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home