തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി; വിവിധ ട്രെയിനുകൾ വൈകും

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ റെയിൽവേ മാറ്റങ്ങൾ വരുത്തി. കണ്ണൂർ – എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16306) 25, 27, 29, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിൽ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.
25, 27, 29, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിലെ മംഗളൂരു സെൻട്രൽ –തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) ഒരുമണിക്കൂറും 29, ഒക്ടോബർ 6, 13 തീയതികളിൽ പുറപ്പെടുന്ന മംഗളൂരു ജങ്ഷൻ - –തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് (16314) 40 മിനിറ്റും. 5, 7, 8, 9, 11, 15, 17, 19, 21, 22, 23 തീയതികളിൽ എറണാകുളം ജങ്ഷൻ – - കണ്ണൂർ എക്സ്പ്രസ് (16305) 30 മിനിറ്റും. 7, 17, 21 തീയതികളിൽ തിരുവനന്തപുരം നോർത്ത് - ലോകമാന്യ തിലക് സൂപ്പർഫാസ്റ്റ് (22114) 50 മിനിറ്റും 9-ന് പുറപ്പെടുന്ന കാരയ്ക്കൽ - എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16187) ഒരുമണിക്കൂർ 20 മിനിറ്റും 9-ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12623) 50 മിനിറ്റും 10-ലെ ഷൊർണൂർ ജങ്ഷൻ - എറണാകുളം ജങ്ഷൻ മെമു (66319) സർവീസ് വഴിമധ്യേ 40 മിനിറ്റും 7ലെ ബംഗളൂരു എറണാകുളം സൂപ്പർഫാസ്റ്റ് (12684) 30 മിനിറ്റും 9-ലെ ബംഗളൂരു കന്യാകുമാരി എക്സ്പ്രസ് (16526) 30 മിനിറ്റും വഴിമധ്യേ പിടിച്ചിടും.









0 comments