കെസിഎൽ രണ്ടാം സെമി: ആലപ്പി റിപ്പിൾസിന് 219 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം സെമിഫൈനലിൽ ആലപ്പി റിപ്പിൾസിനെതിരെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന വമ്പൻ സ്‌കോറിൽ.
കാലിക്കറ്റിനായി അബ്ദുൽ ബാസിത് 24 പന്തിൽ 53 റൺസ് നേടി. ആറ് സിക്സ് ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വരുൺ നയനാർ 42 പന്തിൽ 59 റൺസും രോഹൻ കുന്നുമ്മൽ 27 പന്തിൽ 45 റൺസും നേടി.
അവസാന ഓവറുകളിൽ കൃഷ്ണ ദേവൻ 11 പന്തിൽ പുറത്താകാതെ 24 റൺസും സൽമാൻ നിസാർ ഏഴ് പന്തിൽ പുറത്താകാതെ 19 റൺസും നേടിയത് കാലികറ്റിനെ വൻ സ്കോറിലേക്ക് എത്തിച്ചു
ആലപ്പിക്കായി അജിത് രാജ് രണ്ട് വിക്കറ്റും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. 219 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങുന്ന ആലപ്പി റിപ്പിൾസിന് മികച്ച ബാറ്റിങ് പുറത്തെടുത്താലെ മത്സരത്തിൽ വിജയിച്ച് ഫൈനലിലേക്ക് കടക്കാൻ സാധിക്കു.









0 comments