റാണി ലക്ഷ്മിക്കെതിരെ പരാതിയുമായി കൂടുതൽ പഞ്ചായത്തുകൾ

കോന്നി: ലൈഫ് ഭവനപദ്ധതിയിൽ വ്യാജ ഗുണഭോക്താക്കളെ ചേർത്ത് അരക്കോടി രൂപയിലധികം തട്ടിയ സംഭവത്തിൽ പിടിയിലായ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർക്കെതിരെ പരാതിയുമായി കൂടുതൽ പഞ്ചായത്തുകൾ. എം ആർ റാണി ലക്ഷ്മിയ്ക്കെതിരെ അരുവാപ്പുലം പഞ്ചായത്തും പരാതി നൽകാനൊരുങ്ങുകയാണ്. നാളെ പഞ്ചായത്ത് അധികൃതർ കോന്നി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകും.
Related News
സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് പുതിയ വീട് നിർമിക്കാനും വീടുകളുടെ അറ്റകുറ്റപ്പണി നടത്താനും അനുവദിച്ച പണം ഇവർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കേസ്. കൊല്ലം നീണ്ടകരയിലെ അടക്കം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 51,23,000 രൂപയാണ് ഇവർ മാറ്റിയത്.
ഭവനനിർമാണം പൂർത്തിയാക്കിയ ആളുകൾ നിരന്തരം പഞ്ചായത്ത് ഓഫീസിൽ എത്തിയതോടെ സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ടി ഈശോ ഉദ്യോഗസ്ഥ തലത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടതാണ് തട്ടിപ്പ് പുറത്തുവരാൻ കാരണമായത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലായി പണം തട്ടിയതിന് ഇവർ നിലവിൽ റിമാൻഡിലാണ്.









0 comments