ad
Deshabhimani

കേരളം കണ്ടു, ആകാശത്തൊരു വിസ്മയം; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കടന്നുപോയി | VIDEO

ISS Spotted Over Thiruvananthapuram

തിരുവനന്തപുരത്ത് ദൃശ്യമായ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം, മഞ്ഞ വൃത്തത്തിൽ

വെബ് ഡെസ്ക്

Published on Sep 04, 2026, 08:04 PM | 1 min read

​​തിരുവനന്തപുരം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന്‌ മുകളിലൂടെ നിലയം കടന്നുപോയി. യാതൊരു പ്രത്യേക ഉപകരണങ്ങളുടെയും സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാനാകുന്ന അവസരമായിരുന്നു ഇത്. വെള്ളി രാത്രി 7.46 ന്‌ തെക്ക്‌ പടിഞ്ഞാറു ദിശയിൽനിന്നാണ് നിലയം കടന്നുവന്നത്. വടക്ക്‌ ദിക്കിൽ മറഞ്ഞു. നാല്‌ മിനിറ്റോളം ദൃശ്യപഥത്തിലുണ്ടായിരുന്നു.


ശനിയാഴ്‌ച രണ്ട്‌ പ്രാവശ്യം നിലയം കാണാം. പുലർച്ചെ 5.44ന്‌ വടക്ക്‌ കിഴക്ക്‌ നിന്ന്‌ വരും. വൈകിട്ട്‌ 6.59ന്‌ തെക്ക്‌ പടിഞ്ഞാറ്‌ പ്രത്യക്ഷപ്പെടുന്ന നിലയത്തെ ആറ്‌ മിനിറ്റും കാണാം. ഞായര്‍ രാത്രി 7.50ന്‌ പടിഞ്ഞാറ്‌ നിന്ന്‌ വടക്കോട്ട്‌ നിലയം നീങ്ങും. സെപ്‌തംബർ 7നും രണ്ട്‌ പ്രാവശ്യം ദൃഷ്ടിപഥത്തിലെത്തും. പുലർച്ചൈ 5.44ന്‌ വടക്ക്‌ പടിഞ്ഞാറു നിന്ന്‌ വരുന്ന നിലയത്തെ 7 മിനിറ്റോളം കാണാം.





രാത്രി 7.01ന്‌ പടിഞ്ഞാറു നിന്നാകും വരവ്‌. 8ന്‌ പുലർച്ചെ 4.57 ന്‌ വടക്ക്‌ പടിഞ്ഞാറു നിന്നും എത്തി കിഴക്ക്‌ മറയുന്ന നിലയത്തെ ആറു മിനിറ്റും കാണാം. 9ന്‌ പുലർച്ചെ 5.47 ന്‌ പടിഞ്ഞാറു നിന്ന്‌ തെക്കോട്ട്‌ നീങ്ങും. 10ന്‌ പുലർച്ചെ 5. 03ന്‌ തെക്ക്‌ പടിഞ്ഞാറു നിന്നാകും വരവ്‌. ​


ഒരു ഫുട്‌ബോൾ ഗ്ര‍ൗണ്ടിനോളം വലിപ്പമുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ മൂന്ന്‌ സ്‌ത്രീകളടക്കം ഏഴ്‌ പേരാണുള്ളത്‌. കേരളബന്ധമുള്ള അനിൽമേനോനും ഇക്കൂട്ടത്തിലുണ്ട്‌. ഭൂമിയിൽ നിന്ന്‌ 400 കിലോമീറ്റർ മുകളിൽ മണിക്കൂറിൽ 26,000 കിലോമീറ്റർ വേഗതയിലാണ്‌ നിലയം സഞ്ചരിക്കുന്നത്‌. കാൽ നൂറ്റാണ്ടിെലേറെയായി ഭൂമിയെ വലവയ്‌ക്കുന്ന നിലയം നൂറുകണക്കിന്‌ പരീക്ഷണങ്ങളുടെ കേന്ദ്രമാണ്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home