വിദ്യാതീരത്തിന്റെ സ്വന്തം 97 ഡോക്ടർമാർ
print edition " മക്കൾ ഡോക്‌ടറാണ് ; കൂടെനിന്നത് സംസ്ഥാന സർക്കാരാണ് "

ഡോ. ജസ്ന ജോസഫ് / ഡോ. ജസ്‌മിൻ ജോസഫ്
അഞ്ജുനാഥ്
Published on Dec 04, 2025, 02:49 AM | 1 min read
ആലപ്പുഴ
ചേർത്തല അന്ധകാരനഴി പുളിക്കൽ ജോസഫ് യോഹന്നാന്റെയും പുഷ്പത്തിന്റെയും രണ്ടു മക്കളും ഡോക്ടർമാരാണ്. ജസ്നയും ജസ്‌മിനും. ‘മത്സ്യത്തൊഴിലാളിയായ എനിക്ക് രണ്ടു മക്കളെയും ഡോക്ടർമാരാക്കാൻ കൂടെനിന്നത് സംസ്ഥാന സർക്കാരാണ്’– ചേർത്തുനിർത്തിയ സർക്കാരിനോടുള്ള സ്‌നേഹം ജോസഫ് യോഹന്നാന്റെ വാക്കുകളിൽ.
മൂത്തമകൾ ജസ്ന എംബിബിഎസ് പൂർത്തിയാക്കി കോഴിക്കോട് കെഎംസിടിയിൽ എംഎസിന് പഠിക്കുകയാണ്. 45 ലക്ഷം രൂപയാണ് മൂന്നുവർഷത്തെ കോഴ്സ് ഫീസ്. 1.25 ലക്ഷം രൂപയാണ് ഓരോ വർഷവും ഹോസ്റ്റൽ ഫീസ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സർക്കാർ ആവിഷ്കരിച്ച വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെയാണ് രണ്ടു ഫീസും അടച്ചത്.
ജസ്‌മിൻ വടക്കൻ പറവൂർ മാഞ്ഞാലി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കി ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നു. ഏഴു ലക്ഷം രൂപയായിരുന്നു വർഷം ഫീസ്. ഒരു ലക്ഷം രൂപയോളം ഹോസ്റ്റൽ ഫീസും. ഇതും സർക്കാരിൽനിന്ന് കിട്ടിയെന്നു ജോസഫ് പറഞ്ഞു.
വിദ്യാതീരത്തിന്റെ സ്വന്തം 97 ഡോക്ടർമാർ
ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്ന് എംബിബിഎസിന് പ്രവേശനം ലഭിച്ചത് 97 പേർക്ക്. 104 പേർ ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്‌എംഎസ് തുടങ്ങിയ മെഡിക്കൽ കോഴ്സുകളിലും 264 പേർ മറ്റു പ്രൊഫഷണൽ കോഴ്സുകളിലും പ്രവേശനം നേടി. മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനത്തിന് 1.25 ലക്ഷം രൂപയും ഐഐടി, എൻഐടി പ്രവേശന പരീക്ഷാ പരിശീലനത്തിന് 70,000 രൂപയും വരെയാണ് സാമ്പത്തിക സഹായം.









0 comments