കൈരളി ടിവി റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ മർദിച്ചു
print edition മാങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കുമെന്ന് ഭയം ; ചെന്നിത്തലയ്ക്കും കോൺഗ്രസ് അവഹേളനം

പാലക്കാട് കുത്തനൂരിൽ കോൺഗ്രസ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നു
പാലക്കാട്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ എന്തെങ്കിലും പ്രതികരിക്കുമോ എന്ന് ഭയന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം കോൺഗ്രസ് പ്രവർത്തകർ. അലങ്കോലപ്പെടുത്തി. ചെന്നിത്തലയോടുള്ള അമർഷമാണ് രാഹുൽ–ഷാഫി അനുയായികൾ മാധ്യമ പ്രവർത്തകരോട് തീർത്തത്.
ലൈംഗികാതിക്രമ പരാതിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചയുടനെ പ്രവർത്തകർ ബഹളം തുടങ്ങി. ചെന്നിത്തല സംസാരിക്കുന്നത് തടസപ്പെടുത്തി. "ആവശ്യമുള്ള ചോദ്യം ചോദിച്ചാൽ മതി', "പണം വാങ്ങിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്' എന്നിങ്ങനെ ആക്രോശിച്ചായിരുന്നു അതിക്രമം. പ്രവർത്തകരുടെ കയ്യാങ്കളിയിൽ അതൃപ്‌തനായി ചെന്നിത്തല സംസാരം നിർത്തി മടങ്ങി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്‌തു.
കുത്തനൂരിൽ യുഡിഎഫ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ചെന്നിത്തല. മുതിർന്ന നേതാക്കൾക്ക് പോലും രക്ഷയില്ലാത്ത വിധം കോൺഗ്രസിനെ ഗുണ്ടകൾ ഹൈജാക്ക് ചെയ്യുന്നതിന്റെ തെളിവാണ് പാലക്കാട് കണ്ടത്. രാഹുലിനെതിരെ പ്രതികരിക്കുന്ന വനിതനേതാക്കൾക്ക് നേരെയും കടുത്ത സൈബർ ആക്രമണമുണ്ട്.
കൈരളി ടി വി റിപ്പോർട്ടർ സച്ചിൻ വള്ളിക്കാട്, മാതൃഭൂമി റിപ്പോർട്ടർ വി എസ് ഗോകുൽ, ജനം ടിവി റിപ്പോർട്ടർ അരുൺ ആലത്തൂർ, ന്യൂസ് മലയാളം റിപ്പോർട്ടർ അജിത് ബാബു, മനോരമ റിപ്പോർട്ടർ ഷഫീഖ് ഇളയേടത്ത്, മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മൽ എന്നിവരെയും കോൺഗ്രസ് പ്രവർത്തകൾ കയ്യേറ്റം ചെയ്‌തു.









0 comments