വർധിപ്പിച്ച രണ്ടായിരവും 1600 കുടിശ്ശികയുമടക്കം 3,600 രൂപ നവംബറിൽ വിതരണം ചെയ്‌തു
print edition ഡിസംബറിലെ ക്ഷേമപെൻഷൻ 15 മുതൽ ; 1045 കോടി അനുവദിച്ചു

തിരുവനന്തപുരം
ക്രിസ്‌മസ്, പുതുവത്സരാഘോഷത്തിന് ഡിസംബറിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ 15മുതൽ വിതരണം ചെയ്യും. 63 ലക്ഷത്തിലേറെ പേർക്കും കുടുംബങ്ങൾക്കും കഴിഞ്ഞമാസം മുതൽ വർധിപ്പിച്ച രണ്ടായിരം രൂപയാണ് ലഭിക്കുക. ഇതിനായി 1055 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും.
മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുൻകൂർ അനുവദിച്ചിട്ടുണ്ട്. ഒക്‌ടോബർ 29ന് ചേർന്ന മന്ത്രിസഭയോഗത്തിലാണ് നവംബർ മുതൽ ക്ഷേമപെൻഷൻ രണ്ടായിരം രൂപയാക്കി വർധിപ്പിച്ചത്. രണ്ടായിരവും 1600 കുടിശ്ശികയുമുൾപ്പെടെ 3,600 രൂപ നവംബറിൽ നൽകിയിരുന്നു.
2024 മാർച്ച് മുതൽ പെൻഷൻ അതതമാസംതന്നെ കൈകളിലെത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സർക്കാർ കടക്കെണിയിലാണെന്നും പ്രഖ്യാപനങ്ങളൊന്നും നടപ്പാകില്ലെന്നുമുള്ള യുഡിഎഫ് പ്രചാരണത്തിനുള്ള മറുപടി കൂടിയാണ് ക്ഷേമപെൻഷൻ വിതരണം. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം ഇല്ലെങ്കിൽ ഇനിയും വർധിപ്പിക്കുമെന്ന് എൽഡിഎഫും പ്രഖ്യാപിച്ചിട്ടുണ്ട്.








0 comments