print edition എഐ ദുരുപയോഗം ; കര്‍ശന ശിക്ഷ നല്‍കണം : രശ്‌മിക മന്ദാന

ഹൈദരാബാദ്
മോർഫ് ചെയ്‌ത അശ്ലീല വീഡിയോ സൃഷ്‌ടിക്കാൻ നിര്‍മിത ബുദ്ധി സാങ്കേതിവിദ്യ (എഐ) ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കർശനവും ദയാരഹിതവുമായ ശിക്ഷ നൽകണമെന്ന് പ്രമുഖ തെന്നിന്ത്യന്‍ നടി രശ്‌മിക മന്ദാന. "സത്യം നിർമിക്കപ്പെടുമ്പോൾ, വിവേചനശക്തി മാത്രമാണ് പ്രതിരോധം.
എഐ പുരോഗതിക്കായുള്ള ശക്തിയാണ്, അശ്ലീലം സൃഷ്‌ടിക്കാനും സ്‌ത്രീകളെ ലക്ഷ്യമിടാനും അത് ദുരുപയോഗം ചെയ്യുന്നത് ആഴത്തിലുള്ള ധാർമികാധഃപതനമാണ്. ഓർക്കുക, ഇന്റർനെറ്റ് ഇനി സത്യത്തിന്റെ കണ്ണാടിയല്ല. എന്തും കെട്ടിച്ചമയ്‌ക്കാൻ കഴിയുന്ന കാന്‍വാസാണ്.' രശ്‌മിക എക്‌സിൽ കുറിച്ചു.
രണ്ട് വർഷം മുമ്പ് രശ്‌മികയുടെ ഡീപ്ഫേക്ക് വീഡിയോ വൈറലായിരുന്നു. മോർഫ് ചെയ്‌ത എഐ ചിത്രങ്ങൾ പ്രചരിക്കുന്നതില്‍ കീർത്തി സുരേഷ്, ഗിരിജ ഓക് തുടങ്ങിയ നടിമാരും ആശങ്ക പങ്കുവച്ചിരുന്നു.









0 comments