print edition 19 രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ നിര്‍ത്തിവച്ച് യുഎസ്

വാഷിങ്ടണ്‍
അമേരിക്ക യാത്രാവിലക്കേര്‍പ്പെടുത്തിയ 19 രാജ്യങ്ങളില്‍നിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവച്ചു. അഫ്‌ഗാൻ പൗരന്റെ വെടിയേറ്റ് നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെട്ടതിന് പിന്നാലെ കുടിയേറ്റ അപേക്ഷകളിൽ നിയന്ത്രണമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ നടപടി.
അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്‌തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറാ ലിയോണ്‍, ടോഗോ, തുര്‍ക്‌മെനിസ്ഥാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ള അപേക്ഷകര്‍ക്കാണ് വിലക്ക്. നിലവില്‍ പരിശോധിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതും നീളും.









0 comments