print edition ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ; അലീനക്കും ഷിന്റോമോനും സ്വർണം

അലീന ടി സജി / ഷിന്റോമോൻ
ജയ്‌പുർ
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ കോട്ടയം എം ജി സർവകലാശാലക്ക് രണ്ട് സ്വർണം. വനിതകളുടെ ട്രിപ്പിൾജമ്പിൽ ചങ്ങനാശേരി അസംപ്‌ഷൻ കോളേജിലെ അലീന ടി സജി റെക്കോഡിട്ട് ഒന്നാമതെത്തി. 13.09 മീറ്ററാണ് ചാടിയ ദൂരം. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ് കോളേജിലെ സി ബി ഷിന്റോമോൻ മീറ്റ് റെക്കോഡോടെ സ്വർണം കരസ്ഥമാക്കി(14.32 സെക്കൻഡ്).
ലോങ്ജമ്പിൽ കേരള സർവകലാശാലയുടെ സി വി അനുരാഗിനും 1500 മീറ്റർ ഓട്ടത്തിൽ കലിക്കറ്റിന്റെ നബീൽ സാഹിക്കും വെള്ളിയുണ്ട്. ഡിസ്‌കസ്‌ത്രോയിൽ പാല അൽഫോൺസ കോളേജിലെ അഖില രാജു വെങ്കലം സ്വന്തമാക്കി. പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ കലിക്കറ്റ് മൂന്നാംസ്ഥാനം നേടി.
ബാസ്‌കറ്റ്‌ബോളിൽ എം ജി വനിതാ ടീം സെമിയിലെത്തി. ഫൈനൽ ലക്ഷ്യമിട്ട് ബംഗളൂരു ക്രൈസ്‌റ്റ് യൂണിവേഴ്‌സിറ്റിയെ നേരിടും.










0 comments