ad
Deshabhimani

print edition വേഗത്തിൽ 100 ഗോൾ ; ഹാലണ്ടിന്‌ റെക്കോഡ്‌

Haaland.
വെബ് ഡെസ്ക്

Published on Dec 04, 2025, 04:43 AM | 1 min read


ലണ്ടൻ

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ വേഗത്തിൽ നൂറ്‌ ഗോൾ പൂർത്തിയാക്കിയ റെക്കോഡ്‌ മാഞ്ചസ്‌റ്റർ സിറ്റി മുന്നേറ്റക്കാരൻ എർലിങ്‌ ഹാലണ്ടിന്‌. 111 കളിയിലാണ്‌ നേട്ടം. 1995ൽ അലൻ ഷിയറർ കുറിച്ച റെക്കോഡ്‌ തിരുത്തി. 125 കളിയിലായിരുന്നു ഷിയററുടെ നേട്ടം.

ഫുൾഹാമുമായുള്ള കളിയിലായിരുന്നു ഹാലണ്ട്‌ 100 ഗോളിലെത്തിയത്‌. സിറ്റി 5–4ന്‌ ജയിച്ച കളിയിൽ നോർവേക്കാരൻ ഒരെണ്ണം സ്വന്തം പേരിലാക്കി. രണ്ടെണ്ണത്തിന്‌ അവസരവുമൊരുക്കി.


2022ലാണ്‌ ഹാലണ്ട്‌ സിറ്റിയിലെത്തിയത്‌. ആ സീസണിൽ അടിച്ചുകൂട്ടിയത്‌ 36 ഗോൾ. അടുത്ത വർഷം 27 എണ്ണം. കഴിഞ്ഞ സീസണിൽ 22. ഇ‍ൗ സീസണിൽ 14 കളിയിൽ 15. ലീഗിലെ 23 ടീമുകൾക്കെതിരെ ഗോളടിച്ചു. സീസണിലെ നവാഗതരായ സണ്ടർലൻഡിനെതിരെയാണ്‌ ഇനി ലക്ഷ്യം കാണാനുള്ളത്‌. ഫുൾഹാമുമായി ത്രില്ലർ പോരിലായിരുന്നു സിറ്റിയുടെ ജയം. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ഫുൾഹാമിനെതിരെ പെപ്‌ ഗ്വാർഡിയോളയുടെ സംഘം പിടിച്ചുനിൽക്കുകയായിരുന്നു.


ഇരട്ടഗോളുമായി ഫിൽ ഫോദെൻ തുടർച്ചയായ രണ്ടാം മത്സരത്തിലും സിറ്റിയുടെ രക്ഷകനായി. ടിയാനി റെയ്‌ൻഡേഴ്‌സും ഗോളടിച്ചു. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡും ടോട്ടനം ഹോട്‌സ്‌പറും 2–2ന്‌ പിരിഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home