ശനിയാഴ്ച തുടക്കം , ആദ്യഘട്ടം 35 പേർ
print edition സന്തോഷ് ട്രോഫി ക്യാമ്പ് കണ്ണൂരിൽ

കോഴിക്കോട്
സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പ് കണ്ണൂരിൽ ശനിയാഴ്‌ച തുടങ്ങും. ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് തയ്യാറെടുപ്പ്.
സംസ്ഥാന സീനിയർ ഫുട്‌ബോളിൽ മികവ് കാട്ടിയ 35 അംഗങ്ങളാണ് ആദ്യ ഘട്ടത്തിൽ. 14ന് സൂപ്പർ ലീഗ് കേരള കഴിഞ്ഞാലുടൻ ഇതിലെ താരങ്ങളും ചേരും. ഘട്ടം ഘട്ടമായി എണ്ണം പരിമിതപ്പെടുത്തും. 23 അംഗ ടീമാണ് അസമിൽ നടക്കുന്ന ടൂർണമെന്റിലേക്ക് തിരിക്കുക. ജനുവരി രണ്ടാം വാരമാണ് സന്തോഷ് ട്രോഫി. എം ഷഫീഖ് ഹസൻ മുഖ്യപരിശീലകനും എബിൻ റോസ് സഹപരിശീലകനുമാണ്. ഇന്ത്യൻ മുൻതാരം കെ ടി ചാക്കോയാണ് ഗോൾകീപ്പർ കോച്ച്. ഫിസിയോ: അഹമ്മദ് നിഹാൽ റഷീദ്.








0 comments