മുഖഛായ വർധിപ്പിക്കാൻ ധൂർത്ത്
print edition സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ ; ബിജെപി നേതാക്കളിൽ അമർഷം

തിരുവനന്തപുരം
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനെതിരെ നേതാക്കളിൽ അമർഷം. നേമത്തുനിന്ന് മത്സരിക്കുമെന്ന് തൃശൂരിൽ മുഖാമുഖം പരിപാടിക്കിടെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് ഒരുവിഭാഗം പ്രവർത്തകരെ അതൃപ്‌തരാക്കി. ഇതിനുമുന്പ് ഏകപക്ഷീയമായി പ്രസിഡന്റ് സ്ഥാനത്തിരുന്നൊരാളും ഇത്തരം പ്രഖ്യാപനം നടത്തിയിട്ടില്ല. പാർലമെന്ററി പാർടിയോഗം ചേർന്ന് കേന്ദ്രനേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണ് പതിവ്.
അദ്ദേഹത്തിന് സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കാമല്ലോ എന്നാണ് വി മുരളീധരൻ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുൻ പ്രസിഡന്റുമാരെയോ മുതിർന്ന നേതാക്കളെയോ അടുപ്പിക്കാതെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയെ നയിക്കുന്നത്. കേന്ദ്രനേതൃത്വത്തിനോട് മുരളീധരനും സുരേന്ദ്രനുമടക്കം പരാതിപ്പെട്ടിട്ടും ഇടപെടലുണ്ടായില്ല. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിയിലെ ഒ രാജഗോപാൽ വിജയിച്ചത് കോൺഗ്രസ് സഹായത്തോടെയാണ്. 2021 ൽ 3949 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി ശിവൻകുട്ടിയെ വിജയിപ്പിച്ച് നേമം തെറ്റ്‌തിരുത്തി.
മുഖഛായ വർധിപ്പിക്കാൻ ധൂർത്ത്
ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റശേഷം സ്വന്തം മുഖഛായ വർധിപ്പിക്കാൻ പണം വാരിക്കോരി ചെലവഴിക്കുന്നതായി പരാതി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് താഴേത്തട്ടിൽ ഫണ്ട് നൽകാതെയാണ് ഇൗ ധൂർത്ത്. തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്കാണ് രാജീവ് ഭൂരിഭാഗം ഫണ്ടും ഇറക്കുന്നതെന്നാണ് പരാതി. കെ സുരേന്ദ്രൻ സ്ഥാനം ഒഴിയുമ്പോൾ തട്ടിച്ചതും വെട്ടിച്ചതും പോയിട്ട് പാർടി അക്കൗണ്ടിൽ 40 കോടിയുണ്ടായിരുന്നു. രാജീവ് വന്നശേഷം സംസ്ഥാന ഓ-ഫീസ് ചെലവ് തട്ടിമുട്ടിപോകാൻ മാസം രണ്ടേകാൽ കോടിവേണം. മുന്പിത് 35 ലക്ഷം രൂപയായിരുന്നു. ജീവനക്കാരുടെ ശന്പളം മുടങ്ങുന്ന സ്ഥിതി കാണിച്ച് ഓഫീസ് സെക്രട്ടറിയും ട്രഷററും ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. ഇത് ചൂണ്ടിക്കാട്ടി പ്രവർത്തകർതന്നെ സമൂഹമാധ്യമത്തിലൂടെ വിമർശിക്കുന്നുണ്ട്.








0 comments