print edition കുറേ തള്ളും ഒന്നും നടക്കില്ല

തിരുവനന്തപുരം
തിരുവനന്തപുരത്തെ ഒളിമ്പിക്‌സ് വേദിയാക്കുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാഗ്‌ദാനങ്ങളിലൊന്ന്. കേന്ദ്രസർക്കാർ 2036ൽ അഹമ്മദാബാദിനെ ഒളിന്പിക്‌സ് വേദിയാക്കണമെന്ന് അഭ്യർഥിച്ചിട്ടേയുള്ളൂ എന്നറിയാതെയല്ല ഇൗ തള്ള്. അധികാരത്തിനായി എന്തുംപറയാൻ മടിയില്ലാത്തവരാണ് ബിജെപിയെന്ന് 11 വർഷത്തെ ചരിത്രം പരിശോധിച്ചാലറിയാം.
2014ൽ മോദിസർക്കാർ അധികാരത്തിൽ വരുന്പോൾ വാഗ്‌ദാനപ്പെരുമഴയായിരുന്നു. സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ കള്ളപ്പണം കണ്ടുകെട്ടി ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ വീതം നൽകുമെന്നതായിരുന്നു അതിലൊന്ന്. വർഷമിത്രയായിട്ടും വിദേശ ബാങ്കുകളിലെ കള്ളപ്പണം കണ്ടുകെട്ടിയതുമില്ല, പാവങ്ങളുടെ അക്കൗണ്ടിൽ പണം വന്നതുമില്ല.

പെട്രോളിന് 50 രൂപയാക്കുമെന്നായിരുന്നു മറ്റൊന്ന്. ലിറ്ററിന് 67 രൂപ ഉണ്ടായിരുന്നപ്പോഴായിരുന്നു പ്രഖ്യാപനം. എന്നാൽ, ഇപ്പോൾ ലിറ്ററിന് 107 രൂപ നൽകണം. ഇതിൽ 29 രൂപയും കേന്ദ്രസർക്കാർ ഇൗടാക്കുന്ന സെസ്സും കസ്റ്റംസ് ഡ്യൂട്ടിയുമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവരുടെ വരുമാനവളർച്ച ഇടിയുകയാണുണ്ടായത്. ഉൽപ്പാദനചെലവിന് ആനുപാതികമായി 50 ശതമാനം താങ്ങുവില നിശ്ചയിക്കണമെന്ന എം എസ് സ്വാമിനാഥൻ കമീഷൻ റിപ്പോർട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ കർഷകർ തെരുവിലാണ്. വർഷം രണ്ടുകോടിപേർക്ക് തൊഴിൽനൽകുന്ന പ്രഖ്യാപനവും എവിടെയുമെത്തിയില്ല. തൊഴിലില്ലായ്‌മ 2014ലെ 4.9 ശതമാനത്തിൽനിന്ന് 5.2 ശതമാനമായി ഉയർന്നു. കേന്ദ്രസർവീസിൽ 8.75 ലക്ഷം ഒഴിവ് നികത്താതെ കിടക്കുന്നു. മൂന്ന് കോടി വീടുകൾ, എല്ലാ വീടുകളിലും പൈപ്പ് ലൈൻ ഗ്യാസ്, കുടിവെള്ളം, യുവാക്കൾക്ക് തൊഴിൽ– ഉപജീവന സാധ്യതകൾ വർധിപ്പിക്കും എന്നീ വാഗ്‌ദാനങ്ങളും കടലാസിലാണ്.










0 comments