print edition ഷാനിമോളെ വേദിയിലിരുത്തി പരിഹസിച്ച് സണ്ണി ജോസഫ്

ആലപ്പുഴ
രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട ഷാനിമോൾ ഉസ്‌മാനോടുള്ള നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആലപ്പുഴ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്‌മാൻ വേദിയിലിരിക്കുമ്പോൾ തന്നെയായിരുന്നു ഇത്. ‘മാധ്യമങ്ങളോടും പൊതുസമൂഹത്തോടും പറയാനുള്ള കാര്യങ്ങൾ പറഞ്ഞതാണ്. എന്നാൽ, അത് കേൾക്കാത്തത് ഷാനിമോൾ മാത്രമാണ്’– എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ബുധൻ രാവിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കണമെന്ന് ഷാനിമോൾ ഉസ്‌മാൻ ആവശ്യപ്പെട്ടിരുന്നു.
‘സമൂഹത്തിന് അപകടമുണ്ടാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് രാഹുൽ. ഒരു നിമിഷം പോലും രാഹുല്‍ പാര്‍ട്ടിയിൽ ഉണ്ടാകാന്‍ പാടില്ല. ഉചിത തീരുമാനം നേതൃത്വം ഉടന്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. അതിജീവിതയ്‌ക്കെതിരെയും എതിരഭിപ്രായം പറയുന്നവർക്കെതിരെയും ചിലർ സമൂഹമാധ്യമങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് ഒളിപ്പോര് നടത്തുന്നു. ഇക്കൂട്ടർക്കെതിരെ കർശന നടപടിവേണ മെന്നും ഷാനിമോൾ പറഞ്ഞു. ഇതാണ് കെപിസിസി പ്രസിഡന്റിനെ ചൊടിപ്പിച്ചത്.









0 comments