ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പ്: അച്ചൂരിലെ തൂക്കുപാലവും പ്രളയമെടുത്തു

പൊഴുതന
ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായി എട്ട് പതിറ്റണ്ടിലധികമായി അച്ചൂരിലുണ്ടായിരുന്ന തൂക്കുപാലവും പ്രളയമെടുത്തു. തേയില എസ്റ്റേറ്റിലെ തൊഴിലാളികളുടെ സഞ്ചാരത്തിനായി 1930 കളിൽ അച്ചൂർ ഫാക്ടറിക്ക് പിറകിലായാണ് ബ്രിട്ടീഷുകാർ പാലം നിർമിച്ചത്. പുഴയുടെ ഇരുവശങ്ങളിലുമായുള്ള തോട്ടത്തിലേക്ക് തൊഴിലാളികൾക്ക് എളുപ്പത്തിൽ എത്താനായാണ് ഇരമ്പിൽ തൂക്കുപാലം തീർത്തത്.
പിന്നീട് ഇവിടെ കോൺക്രീറ്റ് പാലം വന്നതോടെ തൂക്കുപാലം പൊളിച്ചെടുത്ത് അച്ചൂർ പത്താം നമ്പറിൽ സ്ഥാപിച്ചു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമായിരുന്നു അപ്പോൾ എസ്റ്റേറ്റ്. ഇവരാണ് പാലം മാറ്റി സ്ഥാപിച്ചത്. തൊഴിലാളികളെ കൂടാതെ പ്രദേശവാസികളും ഇതിലൂടെ സഞ്ചരിച്ചിരുന്നു. പച്ചപ്പണിഞ്ഞ തേയിലക്കാടിന്റെ ദൃശ്യഭംഗി ഒപ്പിയെടുത്ത പല ചലചിത്രങ്ങളിലും ഈ പാലവും തോട്ടവും സ്ഥാനം പിടിച്ചിരുന്നു. വയനാടിനെ തകർത്തെറിഞ്ഞ പ്രളയത്തിൽ പാലവും നിലംപൊത്തി. പുനർനിർമാണം സബന്ധിച്ച് ഹാരിസൺ മാനേജ്മെന്റുമായി സംസാരിക്കുമെന്ന് പൊഴുതന പഞ്ചായത്ത് പ്ര സിഡന്റ് എൻ സി പ്രസാദ് പറഞ്ഞു.
Related News

0 comments