ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് സമ്മേളനം സമാപിച്ചു

ഒഞ്ചിയം
ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് സമ്മേളനം ഉജ്വല പ്രകടനത്തോടെ സമാപിച്ചു. ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ സമാനതകളില്ലാത്ത യുവജന മുന്നേറ്റമായി. സമാപന പൊതുസമ്മേളനം കച്ചേരി മൈതാനിയിലെ അഭിമന്യു നഗറിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷറർ കെ എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഒപികെ ബസ് സ്റ്റോപ്പിന‌് സമീപത്തുനിന്നും ആരംഭിച്ച പ്രകടനം അഭിമന്യു നഗറിൽ സംഗമിച്ചു. അഭിമന്യുവിെൻറ വിപ്ലവ സന്ദേശമായ വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യം പ്രകടനത്തിൽ പ്രകമ്പനമായി.
ബ്ലോക്ക് പ്രസിഡന്റ് കെ ഭഗീഷ് അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, കെ പി ജിതേഷ്, എൻ നിധിൻ, വി എം പ്രജീഷ് കുമാർ, പി വിനീത്, പി സുബീഷ്, കെ എൻ ആദർശ്, വി സി കലേഷ് കുമാർ, വിൻസി, കെ സി അനൂപ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഇല്ലത്ത് ദാമോദരൻ സ്വാഗതം പറഞ്ഞു.









0 comments