പ്രതിനിധി സമ്മേളനം ഇന്ന്‌ സിപിഐ എം കോട്ടത്തറ ഏരിയാ സമ്മേളനത്തിന്‌ കൊടി ഉയർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 09:31 PM | 0 min read

 

പടിഞ്ഞാറത്തറ
സിപിഐ എം കോട്ടത്തറ ഏരിയാ സമ്മേളനത്തിന്‌ പടിഞ്ഞാറത്തറയിൽ കൊടി ഉയർന്നു. ശനി, ഞായർ ദിവസങ്ങളിലാണ്‌ സമ്മേളനം. ശനി രാവിലെ 10ന്‌ എം ബാലഗോപാലൻ നഗറിൽ(പടിഞ്ഞാറത്തറ യുപി സ്‌കൂൾ) പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്യും. 125 പ്രതിനിധികളും ഏരിയാകമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്‌ ഉയർത്താനുള്ള പതാക എം വേലായുധൻ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ വി എൻ ഉണ്ണികൃഷ്‌ണന്റെയും  കൊടിമരജാഥ കെ ടി ബാലകൃഷ്‌ണൻ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ പി ജി സജേഷിന്റെയും നേതൃത്വത്തിൽ സമ്മേളന നഗരിയിലെത്തിച്ചു.  പതാക ജാഥ  സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രനും  കൊടിമരജാഥ  ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖും ഉദ്‌ഘാടനംചെയ്‌തു. ഇരുജാഥകളും വൈകിട്ട്‌ പടിഞ്ഞാറത്തറ ടൗണിൽ സംഗമിച്ചശേഷം പ്രകടനമായി.  പൊതുസമ്മേളന നഗരിയായ പി എ മുഹമ്മദ്‌ നഗറിൽ(ബസ്‌ സ്‌റ്റാൻഡ്‌ പരിസരം) സംഘാടകസമിതി ചെയർമാൻ പി ഒ പ്രദീപൻ കൊടി ഉയർത്തി. സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ഏരിയാ സെക്രട്ടറി എം മധു എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം ഞായർ വൈകിട്ട്‌ സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്‌ഘാടനം ചെയ്യും.
 
 


deshabhimani section

Related News

View More
0 comments
Sort by

Home