കാളിപ്പെണ്ണും നീലിപ്പെണ്ണും

നാടോടി നൃത്തവേദിയിൽ ഋതിക കാളിപ്പെണ്ണിന്റെ കഥ പറഞ്ഞപ്പോൾ സദസ്സിൽ കുഞ്ഞനുജത്തി ജുവാനയും കാളിപ്പെണ്ണായി. ചേച്ചി സ്‌റ്റേജിൽ നിറഞ്ഞാടിയപ്പോൾ സദസ്സിൽ എൽകെജിക്കാരിയുടെ കുസൃതിച്ചുവടുകൾക്കും നിറഞ്ഞ കൈയടി. ഫലം വന്നപ്പോൾ ഋതികയുടെ ഒന്നാം സ്ഥാനത്തിനെക്കാൾ അഭിനന്ദനം അനിയത്തിക്കുട്ടിക്കായി. നാടോടി നൃത്തത്തിൽ സർവകലാശാല താരമായിരുന്ന അച്ഛൻ കെ പി ഷൈജുവിന്റെ വഴിയേയാണ് രണ്ട് പെൺമക്കളും. പരിശീലന സമയത്ത് ഋതികയോളം ആവേശത്തിൽ ജുവാനയും ചുവടുവച്ചു. ഇതിന്റെ പ്രകടനമായിരുന്നു വേദിക്ക് മുന്നിലും. യുപി വിഭാഗത്തിലാണ് തേറ്റമല ജിയുപി വിദ്യാർഥിയായ ഋതികയുടെ നേട്ടം. അമ്മ പി കെ വിനിയും അച്ഛന്റെയും മക്കളുടെയും നൃത്തസ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ്.









0 comments