ആവേശം ഉയരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 10:22 PM | 0 min read

കൽപ്പറ്റ
ആവേശക്കടലിരമ്പത്തോടെ ചെങ്കൊടിയുമേന്തി കലാശക്കൊട്ടിൽ പങ്കെടുത്ത് ആയിരങ്ങൾ. മണിക്കൂറുകളോളം ആട്ടവും പാട്ടും മുദ്രാവാക്യങ്ങളുമായി ജില്ലയിലെ ടൗണുകളിൽ കൊട്ടിക്കലാശം കളറായി. 
പകൽ മൂന്നോടെയാണ് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചത്. മുട്ടിൽ, വൈത്തിരി, പൊഴുതന, വടുവഞ്ചാൽ, കോട്ടത്തറ, വെണ്ണിയോട്, മേപ്പാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെല്ലാം ആവേശം അലതല്ലി. വീതിയേറിയ ചുവന്ന പതാക വീശിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.  
സ്ഥാനാർഥിയുടെ ചിത്രം പതിച്ച ബോർഡുകളുമായി പ്രവർത്തകർ റോഡിൽ നിരന്നു. വാദ്യമേളങ്ങളും പാട്ടും ഡാൻസുമായി  ആവേശം വാനോളം ഉയർന്നു.   പാട്ടുകൾക്കൊപ്പം പ്രവർത്തകർ ചുവടുവച്ചു.  വർണബലൂണുകളും സ്ഥാനാർഥിയുടെ കട്ടൗട്ടുകളും ടൗണുകളിൽ നിറഞ്ഞു. എല്ലായിടങ്ങളിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
മാനന്തവാടി മണ്ഡലത്തിൽ മാനന്തവാടി, പനമരം, തരുവണ, കാട്ടിക്കുളം ടൗണുകളിലും ലോക്കൽ കേന്ദ്രങ്ങളിലും പ്രവർത്തകർ എത്തി. വാദ്യമേളങ്ങളും പ്രകടനവും ബൈക്ക് റാലിയും അനൗൺസ്‌മെന്റ്‌ വാഹനങ്ങളുമെല്ലാം കൊട്ടിക്കലാശത്തിന് മിഴിവേകി. പലയിടങ്ങളിലും യുഡിഎഫ് അണികളുടെ എണ്ണക്കുറവ് ദൃശ്യമായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home