മേപ്പാടി പഞ്ചായത്ത്‌ ഓഫീസ്‌ ഡിവൈഎഫ്‌ഐ ഉപരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 10:13 PM | 0 min read

മേപ്പാടി
 മുണ്ടക്കൈ ദുരിതബാധിതർക്ക്‌ പഴകിയ ഭക്ഷ്യക്കിറ്റ്‌ വിതരണംചെയ്‌ത മേപ്പാടി പഞ്ചായത്ത്‌ ഓഫീസ്‌ ഡിവൈഎഫ്‌ഐ ഉപരോധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഓഫീസിന്‌ മുന്നിൽ റീത്ത്‌ വച്ചു. മണിക്കൂറുകളോളം നീണ്ട സമരം പ്രവർത്തകരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കിയതോടെയാണ്‌  അവസാനിച്ചത്‌.
ദുരിതബാധിതർക്ക്‌ പഴകിയ ഭക്ഷണ സാധനങ്ങൾ നൽകിയ ഭരണസമിതിയുടെ ഓഫീസിലേക്ക്‌ ഒരാളെയും പ്രവേശിപ്പിക്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണത്തിൽനിന്നും വിഷബാധയേറ്റ്‌ നിരവധി കുട്ടികൾ ആശുപത്രിയിലായി. സർക്കാർ നൽകിയ ഭക്ഷണ സാധനങ്ങൾ യഥാസമയം വിതരണംചെയ്യാതെ തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ പൂഴ്‌ത്തിവച്ചിരിക്കയായിരുന്നു. ഇതാണ്‌ വിഷബാധക്കിടയാക്കിയത്‌.  ഭരണസമിതി ഉടൻ രാജിവയ്‌ക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
 പുലർച്ചെ ഏഴ്‌ മുതൽ ഉപരോധ സമരം ആരംഭിച്ചു.  ഒരു ജീവനക്കാരനും  ഓഫീസിലേക്ക്‌ പ്രവേശിക്കാനായില്ല. സമരം  ജില്ലാ സെക്രട്ടറി  കെ റഫീഖ്‌ ഉദ്‌ഘാടനംചെയ്‌തു. കെ കെ സഹദ്‌, സി ഷംസുദീൻ,  അർജൻ ഗോപാൽ എന്നിവർ സംസാരിച്ചു. 12.30ഓടെ പൊലീസ്‌ പ്രവർത്തകരെ ബലമായി അറസ്‌റ്റ്‌ ചെയ്‌തുനീക്കി.  തുടർന്ന്‌ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.


deshabhimani section

Related News

View More
0 comments
Sort by

Home