വീണ്ടും ബത്തേരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 10:07 PM | 0 min read

 മൂലങ്കാവ്

ജില്ലാ ശാസ്‌ത്രോത്സവ കിരീടം ആതിഥേയരായ ബത്തേരി ഉപജില്ലക്ക്‌. 1596 പോയ്‌ന്റ്‌ നേടിയാണ്‌ ഓവർറോൾ ചാമ്പ്യൻമാരായത്‌. കഴിഞ്ഞ തവണയും ബത്തേരിയായിരുന്നു ചാമ്പ്യൻമാർ. 1565 പോയിന്റുമായി മാനന്തവാടി രണ്ടാം സ്ഥാനം നേടി.  സ്‌കൂൾ അടിസ്ഥാനത്തിൽ ദ്വാരക എസ്‌എച്ച്‌ എസ്‌എസ്‌എസ്‌ 398 പോയിന്റു നേടി ഒന്നാം സ്ഥാനക്കാരായി. നടവയൽ സെന്റ്‌ തോമസ്‌ (299), പിണങ്ങോട്‌ ഡബ്ല്യുഒ എച്ച്‌എസ്‌എസ്‌ (263) എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനക്കാർ. 
ശാസ്‌ത്ര, സാമൂഹ്യ ശാസ്‌ത്ര, ഐടി വിഭാഗത്തിൽ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനക്കാരായി. ശാസ്‌ത്ര, ഐടി വിഭാഗത്തിൽ ദ്വാരക എസ്‌എച്ച്‌ എച്ച്‌എസ്‌എസും സാമൂഹ്യശാസ്‌ത്ര വിഭാഗത്തിൽ മാനന്തവാടി ജിവി എച്ച്‌എസ്‌എസും മികച്ച സ്‌കൂളുകളായി. രണ്ടുദിവസങ്ങളായി നടന്ന ശാസ്‌ത്രപോരാട്ടത്തിൽ  67 ഇനങ്ങളിൽ ആയിരത്തി ഇരുനൂറിലധികം വിദ്യാർഥികളാണ്‌ മാറ്റുരച്ചത്‌. ചൊവ്വ വൈകിട്ട്‌ നടന്ന സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്‌ത്‌ സബ്‌ കലക്ടർ എസ്‌ ഗൗതംരാജ്‌ വിജയികൾക്ക്‌ സമ്മാനങ്ങൾ കൈമാറി.  ഡിഡിഇ വി എ ശശീന്ദ്രവ്യാസ്‌ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ എസ്‌ ശരത്‌ചന്ദ്രൻ, വി എം അബൂബക്കർ, എം സുനിൽകുമാർ, കെ രാജേഷ്‌, ബി സിനേഷ്‌, പി പി ജോർജ്‌, അനീഷ്‌ പിലാക്കാവ്‌, എം രാജൻ, എം നാസർ, ഇ എസ്‌ രാജേഷ്‌, ഇ കെ മുഹമ്മദ്‌ ഷെരീഫ്‌, വി നിഷ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എസ്‌ കവിത സ്വാഗതവും കെ പി  ഷൗക്കുമാൻ നന്ദിയും പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home