ഗാസയിലെ കൊലവിളിക്ക്‌ ഒരാണ്ട്‌ തെരുവുകളിൽ യുദ്ധവിരുദ്ധ മുദ്രാവാക്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 08:30 PM | 0 min read

 

കൽപ്പറ്റ
സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ മുദ്രാവാക്യം ഉയർത്തി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധറാലി നടന്നു. പലസ്‌തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട്‌ ഗാസയിൽ ഇസ്രയേൽ ആരംഭിച്ച നിഷ്‌ഠുര ആക്രമണം ഒരുവർഷം പിന്നിട്ട പശ്ചാത്തലത്തിലാണ്‌ യുദ്ധവെറിക്കെതിരെയുള്ള പ്രചാരണം. 
കൽപ്പറ്റയിൽ സിപിഐ എം നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി വി ഹാരിസ്, സി കെ ശിവരാമൻ, പി കെ അബു, എ ഗിരീഷ് എന്നിവർ നേതൃത്വംനൽകി. മുട്ടിലിൽ പ്രകടനവും വിശദീകരണയോഗവും നടന്നു. എം ഡി സെബാസ്റ്റ്യൻ, വി വേണുഗോപാൽ, കെ ജയരാജൻ, പി മണി, വിശ്വനാഥൻ, പി ജനാർദനൻ, പി നൗഷാദ്, എൻ സന്തോഷ്  എന്നിവർ നേതൃത്വം നൽകി.


deshabhimani section

Related News

View More
0 comments
Sort by

Home