കാട്ടാന വൈദ്യുതാഘാതമേറ്റ്‌ ചരിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 09:37 PM | 0 min read

പുൽപ്പള്ളി
സ്വകാര്യ തോട്ടത്തിൽ കാട്ടാന വൈദ്യുതാഘാതമേറ്റ്‌ ചരിഞ്ഞു. ദാസനക്കര വിക്കലം ഭാഗത്തെ കമുകിൻ തോട്ടത്തിലാണ്‌ ആന ചരിഞ്ഞത്‌.  തിങ്കൾ പുലർച്ചെയാണ് സംഭവം.  തോട്ടത്തിലുള്ള കെഎസ്‌ഇബിയുടെ വൈദ്യുത ലൈനിലേക്ക് തെങ്ങ് മറിച്ചിട്ടപ്പോഴാണ്  വൈദ്യുതാഘാതമേറ്റത്. ഇരുപത് വയസ്സുള്ള കൊമ്പനാണ്‌ ചരിഞ്ഞത്‌. 
 30 ഏക്കറോളം വരുന്ന തോട്ടമാണിത്‌.  കാട്ടാനശല്യം രൂക്ഷമായ ജനവാസമേഖലയാണിത്‌. പാതിരി വനത്തിൽനിന്നാണ്‌ ഇവിടേക്ക്‌ കാട്ടാനകളെത്തുന്നത്‌. കൂട്ടമായും ഒറ്റയായും ആനകളെത്തും.  വലിയ കൃഷിനാശമാണ്‌ വരുത്തുന്നത്‌. വനപാലകരുടെയും വെറ്ററിനറി സർജന്റെയും നേതൃത്വത്തിൽ തിങ്കൾ വൈകിട്ടോടെ ആനയുടെ ജഡം പോസ്‌റ്റ്‌മോർട്ടം നടത്തി  വനത്തിനുള്ളിൽ  മറവുചെയ്‌തു. 
പാക്കം ദാസനക്കര ഭാഗത്തെ വന്യമൃഗശല്യത്തിന്‌ പരിഹാരം കാണണമെന്ന്‌ കർഷകസംഘം ആവശ്യപ്പെട്ടു.  ഇവിടെ അഞ്ച്‌ കിലോമീറ്ററിൽ തൂക്ക് ഫെൻസിങ് നിർമിക്കുന്നുണ്ട്‌.  നാല് കിലോമീറ്റർകൂടി നിർമിച്ചാലേ കാട്ടാന ശല്യത്തിന്‌ പരിഹാരമാകൂ. 
 


deshabhimani section

Related News

View More
0 comments
Sort by

Home