Deshabhimani

അപകടഭീഷണിയിൽ പാലം:
പുതുക്കിപ്പണിയാൻ നടപടിയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 07:02 PM | 0 min read

കൽപ്പറ്റ 
 മുണ്ടേരി ടൗണിന് സമീപമുള്ള തോടിന് കുറുകെയുള്ള അപകടഭീഷണിയുള്ള പാലം പുതുക്കിപ്പണിയാൻ നടപടിയില്ല. വിദ്യാർഥികളടക്കം നൂറുകണക്കിനുപേർ ദിവസേന നടന്നുപോകുന്ന പാലമാണിത്. ഇരുചക്ര വാഹനങ്ങളടക്കം അപകട ഭീഷണിയിൽ  കടന്നുപോകുന്നുണ്ട്. നിയന്ത്രണം അല്പമൊന്ന് പിഴച്ചാൽ വലിയ അപകടമുണ്ടാകും. വീതി കുറവായതിനാൽ ശ്രദ്ധിച്ചുവേണം ഇതുവഴി യാത്രചെയ്യാൻ. പാലത്തിന്റെ കൈവരികൾ കാലപ്പഴക്കത്തിൽ തകർന്നതാണ്. നഗരസഭയിലെ മൂന്ന്‌, നാല്‌, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. 
മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നിരവധി വിദ്യാർഥികൾ ഈ പാലമാണ് വീടുകളിലേക്ക് എത്താൻ ഉപയോഗിക്കുന്നത്.
രാത്രിയായാൽ അപകടസാധ്യത വർധിക്കും. മുണ്ടേരി ഭാഗത്തുനിന്ന്‌ ജില്ലാ ഇൻഡോർ സ്റ്റേഡിയം ഭാഗത്തേക്കും ഇതുവഴി പോകാം. നഗരസഭയിലെ ഇത്തവണത്തെ പദ്ധതി രൂപീകരണ സമയത്ത് പാലം പുതുക്കിപ്പണിയണമെന്നും അപകടാവസ്ഥയിലാണെന്നും കൗൺസിലർ അവതരിപ്പിച്ചിരുന്നു.  പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അടുത്ത പദ്ധതിയിൽ പാലം വയ്‌ക്കണമെന്നും ജനങ്ങൾക്ക് ഭയമില്ലാതെ യാത്രചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും കൗൺസിലർ എം കെ ഷിബു പറഞ്ഞു. 
 


deshabhimani section

Related News

View More
0 comments
Sort by

Home