ബിനുവിന്റെ കരുതലിൽ കൂറുറ്റ കുരകളുയരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 03:36 AM | 0 min read

കൽപ്പറ്റ
ഉരുൾപൊട്ടലിൽ പരിക്കേറ്റവരുംഅനാഥരായവരുമായ  നായക്കളെ പരിപാലിയ്ക്കുകയാണ്‌  ബിനുജോർജ്‌. പതിനഞ്ച്‌ വളർത്തുനായകളെയാണ്‌ ദുരന്തഭൂമിയിൽനിന്ന്‌  രക്ഷിച്ച്‌ ബിനു വീട്ടിൽ വളർത്തുന്നത്‌.  വീടും വീട്ടുകാരും  നഷ്ടപ്പെട്ടതോടെ അനാഥരായവയെയും പരിക്കേറ്റവയെയും അലഞ്ഞു തിരിയുന്നവയേയുമാണ്‌  ചൂരൽമലയിലേയും മുണ്ടെൈക്കയിലേയും  ദുരിത ഭൂമിയിൽ നിന്ന് ബിനു കണ്ടെടുത്ത്‌ സംരക്ഷിക്കുന്നത്.  ദുരന്തമുണ്ടായ സമീപ ദിവസങ്ങളിൽ തന്നെ ഇവിടെയെത്തി അലഞ്ഞുതിരിയുന്ന  നായകൾക്ക് ഭക്ഷണം എത്തിക്കുകയും അവയെ ഇണക്കത്തിലാക്കുകയും ചെയ്തു. തുടർന്ന്‌ ഓട്ടോ വിളിച്ച്‌ ബത്തേരിയിലെ തട്ടകത്ത്‌ വീട്ടിലെത്തിക്കുകയായിരുന്നു.  കാലിന്‌ ഗുരുതരമായ പൊട്ടലേറ്റ  നായയെ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തി  ചികിത്സിച്ച്‌ ദേദമാക്കിയാണ്‌  വീട്ടിലെത്തിച്ചത്. പിറന്ന്‌ ദിവസങ്ങൾ മാത്രം പ്രായമുള്ളതും  പ്രായമായതും ഉൾപ്പെടെയുള്ള നായകൾ ഇക്കൂട്ടത്തിലുണ്ട്‌. ആഴ്‌ചയിൽ 10 കിലോ അരിയാണ്‌ ഇവയുടെ ഭക്ഷണത്തിനായി ചെലവാക്കുന്നത്‌. കോഴിക്കടകളിൽനിന്ന്‌ കോഴിക്കാലും ശേഖരിക്കും.  
    എട്ടുവർഷം മുമ്പാണ് മൃഗസംരക്ഷണ രംഗത്തേക്ക് ബിനു കടക്കുന്നത്.    സുഹൃത്തുക്കളുടെ  സാമ്പത്തിക സഹായത്തിലാണ്  നായകൾക്കാവശ്യമായ ഭക്ഷണവും വാഹനസൗകര്യവും ഒരുക്കുന്നത്. ഇരുപത്തിഅഞ്ചിലധികം നായകൾ നിലവിൽ ബിനുവിന്റെ പരിചരണത്തിലുണ്ട്‌.  വിനുവിന്റെ മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഭാര്യ മാർഗരറ്റ്‌, മക്കളായ കൊച്ചുത്രേസ്യ, ആൾഡ്രിൻ എന്നിവർ ഒപ്പമുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home