മഴയും മഞ്ഞും 
തിരച്ചിലിന്‌ തടസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 08:21 PM | 0 min read

ചൂരൽമല
ആനടിക്കാപ്പിലും ചൂരൽമലയിലുമുണ്ടായ മഴയും കോടമഞ്ഞും തിരച്ചിലിന്‌ തടസമായി. ബുധൻ രാവിലെ മുതൽ പെയ്‌ത ശക്തമായ മഴയിലുംചൂരൽമല പ്രദേശത്ത്‌ തിരച്ചിൽ നടന്നു. ആനടിക്കാപ്പ്‌ ഉൾപ്പെടെ സൂചിപ്പാറക്കുതാഴെ ഭാഗത്ത്‌ അപകടസാധ്യത കണക്കിലെടുത്ത്‌ പ്രത്യേക തിരച്ചിൽ മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമെങ്കിൽ വ്യാഴാഴ്‌ച പ്രത്യേക തിരച്ചിൽ തുടരും. ചൊവാഴ്ച് നിലമ്പൂർ ഭാഗത്തുനിന്നും കണ്ടെത്തിയ ശരീരഭാഗം പുത്തുമലയിലെ ശ്‌മശാനത്തിൽ സംസ്‌ക്കരിച്ചു.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത മേഖലയിൽ വിവിധ സേനകളിൽനിന്നായി 296 പേരും സന്നദ്ധപ്രവർത്തകരായ 35പേരും തിരിച്ചിലിലും വീടുകളുടെയും സ്ഥാപനങ്ങളിലേയും ശുചീകരണ പ്രവർത്തനങ്ങളിലും ഭാഗമായി.  മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ തിരച്ചിലും ശുചീകരണ പ്രവൃത്തികളും തുടരും. 30ദിവസമായി തുടരുന്ന തിരച്ചിലിൽ 231 മൃതദേഹവും  218 ശരീരഭാഗവും കണ്ടെത്തി.


deshabhimani section

Related News

View More
0 comments
Sort by

Home