ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തത‌് ആയിരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2018, 06:31 PM | 0 min read

തൃശൂർ
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ, സ്ത്രീ–- പുരുഷ സമത്വ ആശയങ്ങളെ ഉയർത്തിപ്പിടിച്ച് ജനു. ഒന്നിന് ഒരുക്കുന്ന വനിതാമതിലിന് ഐക്യദാർഢ്യവുമായി ജില്ലയിലെ കലാലയങ്ങളിൽ വിദ്യാർഥിനികൾ മതിൽ തീർത്തു. എസ്എഫ്ഐ നേതൃത്വത്തിൽ 37 കോളേജുകളിലെ വിദ്യാർഥി യൂണിയനുകളുടെ സഹകരണത്തോടെ, ജാതി–-മത ഭേദമെന്യേ ഒരേ മനസ്സോടെയാണ് ക്യാമ്പസുകളിൽ കുട്ടികൾ പെൺമതിൽ നിർമിച്ചത്.   വർഗീയവാദികൾക്കും നാമജപക്കാർക്കും മതേതര കേരളത്തെ വിട്ടുകൊടുക്കില്ലെന്നതിന് അടിവരയിടുന്നതായിരുന്നു ക്യാമ്പസുകളിൽ ഉയർന്ന പെൺമതിലുകൾ. 
കേരളത്തെ ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെ, പുതുവത്സരദിനത്തിൽ ഉയരാനിരിക്കുന്ന മതിലിന് പിന്തുണയർപ്പിച്ച് നടത്തിയ മതിലിൽ നൂറുകണക്കിന് വിദ്യാർഥിനികളാണ് അണിനിരന്നത്. 37 കലാലയങ്ങളിൽനിന്ന‌് എണ്ണായിരത്തിലേറെ പെൺകുട്ടികൾ ഐക്യദാർഢ്യമതിലിൽ അണിനിരന്നു. എല്ലായിടത്തും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും സമത്വത്തിന്റെയും പ്രതിജ്ഞയെടുത്താണ് കുട്ടികൾ ക്ലാസുകളിലേക്ക് മടങ്ങിയത്. ജനു. ഒന്നിന്റെ വനിതാമതിലിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി 15,000 പേരെ പങ്കെടുപ്പിക്കുമെന്ന് പ്രസിഡന്റ് ജാസിർ ഇക്ബാൽ, സെക്രട്ടറി സി എസ് സംഗീത് എന്നിവർ പറഞ്ഞു. 
കേരളവർമ കോളേജ്, ഗവ. കോളേജ് കുട്ടനെല്ലൂർ, ആയുർവേദ കോളേജ്, വിവേകാനന്ദ കോളേജ്, പഴഞ്ഞി എംഡി കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ, ക്രൈസ്റ്റ് കോളേജ‌് ഇരിങ്ങാലക്കുട, ഐസിഎ കോളേജ് ചാവക്കാട്, കാർഷിക സർവകലാശാല, ഡെയ‌്റി, വെറ്ററിനറി, സി ആൻഡ് ബി കോളേജ്  എന്നിവിടങ്ങളിലാണ‌് പെൺമതിൽ ഉയർന്നത്. 
വനിതാമതിലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ബുധനാഴ്ച രാവിലെതന്നെ തയ്യാറായാ ണ് പെൺകുട്ടികൾ ക്യാമ്പസുകളിൽ ഐക്യദാർഢ്യ മതിലൊരുക്കാൻ എത്തിയത്. പകൽ 11.30ന് മതിൽ ഒരുക്കാൻ കൂട്ടികൾ  ക്ലാസിൽനിന്ന് ഇറങ്ങിവന്ന് അണിനിരക്കുകയായിരുന്നു. പലയിടത്തും സമത്വത്തിന്റെ സന്ദേശം പകരുന്ന മുദ്യാവാക്യങ്ങൾ ഉയർത്തിയാണ് മതിൽ തീർത്തത്. ചിലയിടങ്ങളിൽ അനുബന്ധ പ്രചാരണപരിപാടികളും സംഘടിപ്പിച്ചു. മതിലിൽ അണിനിരന്ന പെൺകുട്ടികൾ വീടുകളിൽ എത്തി മതിലിന്റെ പ്രാധാന്യം ബന്ധുക്കൾക്കും മറ്റു പെൺകുട്ടികൾക്കും പകർന്നുനൽകി അവരെയും മതിലിൽ പങ്കെടുപ്പിക്കാൻ പ്രതിജ്ഞയെടുത്താണ് മടങ്ങിയത്.


deshabhimani section

Related News

View More
0 comments
Sort by

Home