പ്രളയബാധിതരെ സഹായിക്കാന്‍ കലാമണ്ഡലം കലാകാരന്മാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2018, 06:02 PM | 0 min read

തൃശൂർ
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ പുനഃസൃഷ്ടിക്കാൻ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ കീഴിലുള്ള മുഴുവൻ കലാകാരന്മാരും ഇന്ത്യക്കകത്തും പുറത്തും കലാപരിപാടികൾ അവതരിപ്പിച്ച് പണം സർക്കാരിന് കൈമാറുമെന്ന് വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ. കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ നേതൃത്വത്തിൽ നവകേരള ലോട്ടറിയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
തൃശൂർ പ്രസ്‌ ക്ലബ‌ിലെ എം ആർ നായർ ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ ടി വി അനുപമ വിശിഷ്ടാതിഥിയായി. കലാമണ്ഡലം കൽപ്പിത സർവകലാശാല ഭരണസമിതിയംഗം ഡോ. എൻ ആർ ഗ്രാമപ്രകാശ് അധ്യക്ഷനായി. പെരുവനം കുട്ടൻമാരാർ, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ഹുസ്നാബാനു, കലാമണ്ഡലം ശിവദാസ് എന്നിവർ ഏറ്റുവാങ്ങി. ലോട്ടറി ജില്ലാ ഓഫീസർ കെ എസ് ഗോപി സംസാരിച്ചു.കേരളത്തിൽ സർക്കാർ ആവശ്യപ്പെട്ടാൽ ഏതുകലാപരിപാടികളും അവതരിപ്പിക്കാൻ തയ്യാറാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. കലാപരിപാടികൾ കൂടാതെ, ധനസമാഹരണത്തിന് സർക്കാർ പുറത്തിറക്കിയ നവകേരള ലോട്ടറി വിൽപ്പനയിൽ കലാമണ്ഡലവും പങ്കാളികളാകും. 5000 ലോട്ടറികൾ കലാമണ്ഡലം വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും വിൽപ്പന നടത്തും.


deshabhimani section

Related News

View More
0 comments
Sort by

Home