റേഷൻകാർഡ്: ജില്ലയിൽ ആദ്യദിനം 1585 അപേക്ഷ

തൃശൂർ
ജില്ലയിൽ പുതിയ റേഷൻകാർഡിനുള്ള മറ്റുമാറ്റങ്ങൾക്കുമുള്ള അപേക്ഷസ്വീകരിച്ചു തുടങ്ങി. ആദ്യദിനമായ തിങ്കളാഴ്ച 1585 അപേക്ഷ സ്വീകരിച്ചു. പുതിയ കാർഡിനുള്ള 493 അപേക്ഷകളും 1092 മറ്റു അപേക്ഷകളും സ്വീകരിച്ചു.
തൃശൂർ താലൂക്കിൽ പുതിയ കാർഡിനായി 77 അപേക്ഷകളും മറ്റു അപേക്ഷ 124 എണ്ണവും സ്വീകരിച്ചു. തലപ്പിള്ളി യഥാക്രമം 202, 320, ചാലക്കുടി 41, 117, ചാവക്കാട് 94, 201, മുകുന്ദപുരം 65, 190, കൊടുങ്ങല്ലൂർ 14, 140 എന്നിങ്ങനെയാണ് അപേക്ഷ സ്വീകരിച്ചത്. പഞ്ചായത്തടിസ്ഥാനത്തിൽ തിയതി നിശ്ചയിച്ചാണ് അപേക്ഷ സ്വീകരിക്കുന്നത്. അതിനാൽ തിരക്ക് ഒഴിവാക്കാനായി.
വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിലും പഞ്ചായത്തുകളിലുമായാണ് അപേക്ഷ സ്വീകരിച്ചത്. പുതിയ കാർഡിനുള്ള അപേക്ഷ കൂടാതെ മറ്റുതിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും കാർഡോ, കാർഡിലെ അംഗങ്ങളെയൊ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനും അപേക്ഷ സ്വീകരിച്ചു. പഞ്ചായത്തടിസ്ഥാനത്തിൽ ആദ്യറൗണ്ട് അപേക്ഷ സ്വീകരിച്ചശേഷം വീണ്ടും ഇത്തരത്തിൽ അവസരം നൽകും. തുടർന്ന് എല്ലാ ബുധനാഴ്ചകളിലും അപേക്ഷ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്കുമാർ അറിയിച്ചു. പുതിയ റേഷൻകാർഡിനുൾപ്പെടെയുള്ള അപേക്ഷ പൂരിപ്പിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനും തൃശൂർ താലൂക്കിൽ ഹെൽപ്പ്ഡസ്ക് പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധ സംഘടനകൾ, ഉപഭോക്തൃ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.









0 comments