വാസുദേവൻ അന്തിക്കാടിന്റെ വസതി പുത്തലത്ത് ദിനേശൻ സന്ദർശിച്ചു

തൃശൂർ
അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററുമായ വാസുദേവൻ അന്തിക്കാടിന്റെ വസതി ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ സന്ദർശിച്ചു. ഭാര്യ ഉഷാദേവിയേയും കുടുംബാംഗങ്ങളെയും കണ്ട് അനുശോചനം രേഖപ്പെടുത്തി.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, മുരളി പെരുനെല്ലി, ഏരിയ സെക്രട്ടറി സി കെ വിജയൻ എന്നിവരും ഒപ്പമുണ്ടായി.
അനുസ്‌മരണം ഇന്ന്
തൃശൂർ
മുതിർന്ന മാധ്യമപ്രവർത്തകനും തൃശൂർ പ്രസ് ക്ലബ് മുൻ പ്രസിഡന്റുമായിരുന്ന വാസദേവൻ അന്തിക്കാട്ടിനെ അനുസ്മരിക്കും. പ്രസ് ക്ലബ് ഹാളിൽ തിങ്കളാഴ്ച പകൽ 11.30നാണ് പരിപാടി.









0 comments