വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന വീട്ടമ്മ രക്ഷപ്പെട്ടു

കൊടുങ്ങല്ലൂർ
മെഴുകുതിരിയിൽ നിന്നും തീപടർന്ന് വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന വീട്ടമ്മ രക്ഷപ്പെട്ടു. മതിലകം സി കെ വളവിനടുത്ത് വലിയകത്ത് റംലയുടെ വീടിനാണ് തീ പിടിച്ചത്. വൈദ്യുതി പോയതിനെ തുടർന്ന് ടേബിളിൽ മെഴുകുതിരി കത്തിച്ച് വച്ച ശേഷം ഉറങ്ങുകയായിരുന്നു റംല. മെഴുകുതിരി തീർന്നതോടെ ടേബിളിന് തീപിടികുകയായിരുന്നു. ഹാളിനകത്തെ ഫ്രിഡ്ജും സീലിങ്ങും മറ്റ് വസ്തുക്കളും പൂർണമായും കത്തി നശിച്ചു. ചൂടും പുകയും കാരണം ഉറക്കത്തിൽ നിന്നും ഉണർന്നതിനാൽ വീട്ടമ്മയായ റംല രക്ഷപെട്ടു. നാട്ടുകാരാണ് തീയണച്ചത്. അഗ്നിശമന സേനയും സ്ഥലത്തെത്തി.









0 comments