ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 12:36 AM | 0 min read

കയ്പമംഗലം
 സംസ്ഥാനത്തുടനീളം വ്യാജ സ്വർണം പണയം വച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീ പിടിയിൽ.വലപ്പാട് കോതകുളം പൊന്തേല വളപ്പിൽ ഫാരിജാൻ (45) ആണ് കയ്പമംഗലം പൊലീസിന്റെ പിടിയിലായത്‌.  ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപയ്ക്ക് വ്യാജ സ്വർണം പണയം വച്ച കേസിലാണ് അറസ്റ്റ്. കേരളത്തിലെ പല ജില്ലകളിലായി  വ്യാജസ്വർണാഭരണങ്ങൾ പണയം വച്ചതും വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റതുമായ പന്ത്രണ്ടോളം കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലെ പല കേസുകളിലായി ഒളിവിൽ കഴിഞ്ഞു വരവേയാണ്  കയ്പമംഗലം  പൊലീസ്  ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുശേഷം  മൊബൈൽ നമ്പർ മാറ്റി ഉപയോഗിക്കുന്ന ശീലമുള്ള ഇവരെ തൃശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ കൊടുങ്ങല്ലൂർ ഡിവൈഎസ് പി  വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം ഷാജഹാൻ, എസ്ഐ കെ എസ് സൂരജ്, എഎസ്ഐ  പി കെ നിഷി, സിപിഒ മാരായ ടി എസ് സുനിൽ കുമാർ, അൻവറുദീൻ എന്നിവരുമുണ്ടായിരുന്നു. 


deshabhimani section

Related News

View More
0 comments
Sort by

Home