മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

തൃശൂർ
അന്തരിച്ച മാധ്യമ പ്രവർത്തകരുടെ അനുസ്മരണാർഥം ചാലക്കുടി പ്രസ് ഫോറം സംഘടിപ്പിക്കുന്ന ‘പ്രണാമം 2025’ പരിപാടിയുടെ ഭാഗമായി ജില്ലാ മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി, വാർത്താ ചിത്രം, ഓൺലൈൻ മാധ്യമ റിപ്പോർട്ട് എന്നീ വിഭാഗങ്ങളിൽ ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്കാണ് പുരസ്‌കാരം നൽകുക.
2024 ജനുവരി ഒന്ന് മുതൽ ഡിസംബർ ആറുവരെ പത്രങ്ങളിലും ചാനലുകളിലും പ്രസിദ്ധീകരിച്ചവയാണ് പരിഗണിക്കുക. എൻട്രികൾ 18ന് വൈകിട്ട് അഞ്ചിന് മുൻപ് നൽകണം. വിലാസം: അക്ഷര ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി, ചാലക്കുടി പ്രസ് ഫോറം, രണ്ടാം നില, മുനിസിപ്പൽ ജൂബിലി ബിൽഡിങ്, ചാലക്കുടി–- 680307. ഫോൺ: 82817 70676.
വാർത്താസമ്മേളനത്തിൽ ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ് ഭരിത പ്രതാപ്, സെക്രട്ടറി അക്ഷര ഉണ്ണിക്കൃഷ്ണൻ, റോസ് മോൾ ഡോണി, രമേഷ്‌കുമാർ കുഴിക്കാട്ടിൽ, വിത്സൻ മേച്ചേരി എന്നിവർ പങ്കെടുത്തു.









0 comments