യാദൃച്ഛികമായെത്തി സം​ഗീതാര്‍ച്ചനയുമായി ഡോ. വി ആര്‍ ദിലീപ് കുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 11:54 PM | 0 min read

​ഗുരുവായൂർ 
ചെമ്പൈ വേദിയിൽ യാദൃച്ഛികമായെത്തി സദസ്സിനെ ആ​ഹ്ലാദഭരിതമാക്കിയ സം​ഗീതാർച്ചനയുമായി ഡോ. വി ആർ  ദിലീപ് കുമാർ.  തമിഴ്‌നാട്‌ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും ഗുരുവായൂർ സ്വദേശിയുമായ  ദിലീപ് കുമാറാണ് ചെമ്പൈ സം​ഗീതോത്സവത്തിന്റെ റിലേ കച്ചേരിക്കിടെ തിങ്കൾ രാത്രിയെത്തി സദസ്സിനെ വിസ്മയിപ്പിച്ചത്.  നാഗസ്വരാവലി  രാഗത്തിൽ  ഗരുഡാ ഗമന എന്ന് തുടങ്ങുന്ന കീർത്തനവും ജന സമ്മോദിനി രാഗത്തിൽ ഗോവിന്ദ.... എന്ന് തുടങ്ങുന്ന ബജനും ദിലീപ് കുമാർ അവതരിപ്പിച്ചു.  തിരുവിഴ വിജു എസ് ആനന്ദ്(വയലിൻ), ബോംബെ ഗണേഷ്(മൃദംഗം), മങ്ങാട് പ്രമോദ്(ഘടം ) എന്നിവർ പക്കമേളക്കാരായി.
 


deshabhimani section

Related News

View More
0 comments
Sort by

Home