സിപിഐ എം കൊടുങ്ങല്ലൂർ, ചേർപ്പ്‌ ഏരിയ സമ്മേളനങ്ങൾക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:50 AM | 0 min read

തൃശൂർ
ജില്ലയിൽ സിപിഐ എം ഏരിയ സമ്മേളനങ്ങൾക്ക്‌ ആവേശോജ്വല തുടക്കം. കൊടുങ്ങല്ലൂർ, ചേർപ്പ്‌ ഏരിയ സമ്മേളനങ്ങൾ വെള്ളിയാഴ്‌ച തുടങ്ങി. ചേലക്കര ഏരിയ സമ്മേളനം ശനിയാഴ്‌ച  ആരംഭിക്കും. കൊടുങ്ങല്ലൂർ  ഏരിയ സമ്മേളനത്തിന്‌ സീതാറാം യെച്ചൂരി നഗറിൽ  (എറിയാട്‌  കോസ്‌മോ പൊളിറ്റൻ ഇന്റർനാഷണൽ കൺവൻഷൻ സെന്റർ) രക്തസാക്ഷി കെ യു ബിജുവിന്റെ അച്ഛൻ കെ ആർ ഉണ്ണിക്കൃഷ്‌ണൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ കമ്മിറ്റിയംഗം കെ വി രാജേഷ്‌ താൽക്കാലിക അധ്യക്ഷനായി. മുസ്‌താഖ്‌ അലി രക്തസാക്ഷി പ്രമേയവും സി കെ ഗിരിജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ ആർ ജൈത്രൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ വി രാജേഷ്‌, കെ കെ അബീദലി, ഷീജ ബാബു, ടി കെ രമേഷ്‌ബാബു, കെ പി രാജൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌.  
    സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഡേവിസ്‌,  ടി കെ വാസു, പി കെ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയർമാൻ കെ പി രാജൻ സ്വാഗതം പറഞ്ഞു. പ്രവർത്തന, സംഘടനാ റിപ്പോർട്ടുകളിലുള്ള പൊതുചർച്ച ആരംഭിച്ചു.  ശനിയാഴ്‌ചയും തുടരും.   11 ലോക്കലുകളിൽനിന്നായി ഏരിയ കമ്മിറ്റിയംഗങ്ങളടക്കം 158 പ്രതിനിധികൾ പങ്കെടുക്കുന്നു.  ഞായർ വൈകിട്ട്‌ നാലിന്‌  ഏറിയാട്‌ ചന്തയിൽ നിന്ന്‌ ബഹുജന റാലിയും ചുവപ്പ്‌സേനാ മാർച്ചും നടക്കും. തുടർന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (എറിയാട്‌ ചേരമാൻ ഗ്രൗണ്ടിൽ) പൊതുസമ്മേളനം നടക്കും.  
    ചേർപ്പ് ഏരിയ സമ്മേളനത്തിന് വി ആർ സരള ന​ഗറിൽ (അവിണിശേരി സഹകരണ ബാങ്ക് ഹാൾ) കെ ശശിധരൻ പതാക ഉയർത്തി. 
പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയം​ഗം എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി ആർ വർ​ഗീസ് താൽക്കാലിക അധ്യക്ഷനായി.  വി ആർ ബിജു രക്തസാക്ഷി പ്രമേയവും സെബി ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
ഏരിയ സെക്രട്ടറി എ എസ് ദിനകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി ആർ വർ​ഗീസ്, വി ജി വനജകുമാരി, കെ സി രമേഷ്, എ എസ് ജിംഷാർ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. സംസ്ഥാന കമ്മിറ്റിയം​ഗം എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റം​​ഗങ്ങളായ മുരളി പെരുനെല്ലി, കെ കെ രാമചന്ദ്രൻ, കെ വി അബ്ദുൾ ഖാദർ, പി കെ ഷാജൻ എന്നിവർ പങ്കെടുക്കുന്നു. കെ കെ അനിൽ സ്വാ​ഗതം പറഞ്ഞു. പ്രവര്‍ത്തന, സംഘടനാ റിപ്പോർട്ടുകളിലുള്ള പൊതുചർച്ച ആരംഭിച്ചു. ശനിയാഴ്‌ചയും തുടരും. 13 ലോക്കലുകളിൽ നിന്നായി ഏരിയ കമ്മിറ്റിയം​ഗങ്ങളടക്കം 170  പ്രതിനിധികൾ പങ്കെടുക്കുന്നു. 
ഞായർ  വൈകിട്ട്‌ നാലിന് പാറക്കുളം സെന്ററിൽ  നിന്ന്‌ ചുവപ്പ്സേനാ മാർച്ചും ബഹുജനപ്രകടനവും ഉണ്ടാകും. തുടർന്ന്  അവിണിശേരി ആനക്കല്ല്‌  സെന്ററിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം നടക്കും. 


deshabhimani section

Related News

View More
0 comments
Sort by

Home