ജില്ലാ കേന്ദ്രങ്ങളിലേക്ക് എഫ്എസ്ഇടിഒ മാർച്ച്

തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തി. നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും പങ്കാളിയായി. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, ശമ്പള പരിഷ്‌കരണ നടപടി ആരംഭിക്കുക, ക്ഷാമബത്ത, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, എച്ച്ബിഎ –- മെഡിസെപ് പദ്ധതികൾ കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി. കലക്ടറേറ്റിനു മുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ധർണ ഉദ്ഘാടനം ചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എ നസീർ, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ, പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ഷിനോയി, കെജിഒഎ ജില്ലാ സെക്രട്ടറി സുരേഷ് കെ ദാമോദരൻ എന്നിവർ സംസാരിച്ചു.
Related News

0 comments