3 വാർഡിൽ ഉപതെരഞ്ഞെടുപ്പ്

തൃശൂർ
ജില്ലയിൽ 10ന് നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മൂന്ന് വാർഡിൽ ജനം വിധിയെഴുതും. നാട്ടിക പഞ്ചായത്തിലെ ഒമ്പതാം വാർഡ്, ചൊവ്വന്നൂർ പഞ്ചായത്തിലെ പൂശപ്പിള്ളി മൂന്നാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭയിലെ മസ്ജിദ് വാർഡ് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. നാട്ടികയിൽ വി ശ്രീകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിലെ കെ ബി ഷൺമുഖൻ അന്തരിച്ചതിനെ ത്തുടർന്നാണ് തെരഞ്ഞെടുപ്പ്. പി വിനു (യുഡിഎഫ്), ജ്യോതി ദാസ് (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ആകെ വോട്ടർമാർ 1516. പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. നിലവിലെ കക്ഷിനില: എൽഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 3. ചൊവ്വന്നൂർ പഞ്ചായത്തിലെ പൂശപ്പിള്ളി മൂന്നാം വാർഡിൽ കെ കെ ആഷിക്കാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിലെ സി കെ ജോൺ അന്തരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. സെബി മണ്ടുംപാൽ (യുഡിഎഫ്), സുമേഷ് കളരിക്കൽ (ബിജെപി)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. നിലവിലെ കക്ഷിനില: എൽഡിഎഫ് 5, യുഡിഎഫ് 2, ബിജെപി 3, എസ്‌ഡിപിഐ 2. കൊടുങ്ങല്ലൂർ നഗരസഭയിലെ മസ്ജിദ് വാർഡിൽ ജി എസ് സുരേഷാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ ടി ഡി വെങ്കിടേശ്വരൻ രാജിവച്ചതിനെ ത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പി യു സുരേഷ്‌കുമാർ (യുഡിഎഫ്), ഗീതാ റാണി (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ആകെ വോട്ടർമാർ 831. എൽഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. നിലവിലെ കക്ഷിനില: എൽഡിഎഫ് 22, ബിജെപി 20, യുഡിഎഫ് 1.









0 comments