ഇനി ഊരും നാടറിയും

തൃശൂർ
ചെറുപ്പം മുതൽ ചുവടു പിടിച്ച ഇരുള നൃത്തവുമായി ആദ്യമായി കലോത്സവ വേദിയിലെത്തിയതിന്റെ സന്തോഷം. അട്ടപ്പാടിയുടെ മക്കൾക്ക് ഇത്തവണത്തെ കലോത്സവം സമ്മാനിച്ചത് ഇതാണ്. ഇരുള നൃത്തം വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ആൺകുട്ടികൾക്ക് വെറും മത്സരമായിരുന്നില്ല, സ്വന്തം നാടിനോടുള്ള ആദരവായിരുന്നു. അട്ടപ്പാടി ഊരിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇരുള നൃത്തം വേദിയിലെത്തിക്കാൻ പരിശീലകരെ ആവശ്യമില്ലായിരുന്നു. പണ്ടുമുതൽ കളിച്ച് ശീലിച്ച കല നിഷ്‌പ്രയസം അവതരിപ്പിച്ചു. ഇരുള വിഭാഗത്തിൽപ്പെട്ട 12 കുട്ടികളാണ് തൃശൂർ റവന്യൂ ജില്ലാ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയത്. കലോൽസവത്തിൽ ഇരുള നൃത്തം ഉൾപ്പെടുത്തിയത് അറിഞ്ഞത് മുതൽ പരിശീലനവും തുടങ്ങിയിരുന്നു. ഹോസ്റ്റൽ വാർഡൻ സുബ്രഹ്മണ്യൻ എല്ലാവിധ സഹായവും നൽകി. ഹയർസെക്കൻഡറി വിഭാഗം ഇരുള നൃത്ത മത്സരത്തിലും റസിഡൻഷ്യൽ സ്കൂൾ പങ്കെടുത്തിരുന്നു.









0 comments